• October 17, 2021

കേരളം ഇന്ന് ‘യജ്ഞശാല’യാകും

 കേരളം ഇന്ന് ‘യജ്ഞശാല’യാകും

അഖിലകേരള തന്ത്രി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രഹസ്ഥിതി കൊണ്ട് ഏറെ ദോഷമെന്ന് കരുതപ്പെടുന്ന മാർച്ച് 29 ന് വൈകിട്ട് 6 .30 മുതൽ 7 .30 വരെ മഹാ ഭാഗവതിസേവ സംഘടിപ്പിക്കും. കേരളത്തിലെ അഞ്ഞൂറോളം തന്ത്രി ഗൃഹങ്ങളിലെ ആചാര്യന്മാർ വൈറസിന്റെ സമൂഹവ്യാപനസാധ്യത പൂർണമായും ഒഴിവാക്കി ഒറ്റയ്ക്കിരുന്നുകൊണ്ടു ഈ മഹായജ്ഞത്തിൽ പങ്കാളികളാകും.
“ലോകനന്മയ്ക്കായി ഒരുമണിക്കൂർ നേരം പൂജകൾ (ഭഗവതി സേവ) അറിയുന്നവർ അതുചെയ്തും ലളിതാസഹസ്രനാമ അർച്ചനകൾ നടത്തിയും അവരുടെ ദൗത്യം നിറവേറ്റണം. മറ്റുള്ളവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രാർത്ഥനാനിരതരാകുക. ഇത് വളരെ അത്യാവശ്യമാണ്. ഈ വൈറസിനെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. സർക്കാരിനെയും, ആരോഗ്യപ്രവർത്തകരെയും, പോലീസ് ഉദ്യോഗസ്ഥരെയും നമിക്കുന്നു. ഈ യജ്ഞോർജ്ജം അവർക്കു കരുത്തേകട്ടെയെന്നു പ്രാർത്ഥിക്കുന്നു,” തന്ത്രി സമാജം അറിയിച്ചു.
മാർച്ച് 29 പ്രാർത്ഥനാദിനമായി ആചരിക്കാൻ യോഗക്ഷേമസഭയും തീരുമാനിച്ചിട്ടുണ്ട്. “എല്ലാ വീടുകളിലും 6.30 മുതൽ 7.30 വരെ ഭഗവതിസേവ, പൂജ, സൂക്തങ്ങൾ ചൊല്ലൽ എന്നിവ നടത്താൻ ഏവരും തയ്യാറാകണം. വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം എന്നിവയും പാരായണം ചെയ്യണം. കുട്ടികളെ പരമാവധി ഇതിൽ പങ്കാളികളാക്കണം,” യോഗക്ഷേമസഭ അറിയിച്ചു.

Related post