• October 23, 2021

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി: മുഖ്യമന്ത്രി

 നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി: മുഖ്യമന്ത്രി

മത സ്ഥാപനങ്ങളിലടക്കം ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ചിലയിടത്തെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. അതിനാല്‍ നിയമനടപടി അടക്കമുള്ള അടുത്ത ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. അഭ്യര്‍ഥന മാത്രമാണ് ഇതുവരെ നല്‍കിയത്. അതിന്റെ മറ്റൊരുഘട്ടത്തിലേക്ക് കടക്കേണ്ട സമയമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട് അതിര്‍ത്തി അടച്ചെന്നവാര്‍ത്ത ശരിയല്ല. കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെന്നും നിരീക്ഷണം ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് വിമാനത്താവളത്തില്‍നിന്ന് നിരീക്ഷണത്തില്‍ അയച്ച വിദേശ ടൂറിസ്റ്റുകള്‍ക്കാണ്. സാമ്പിള്‍ പരിശോധന വേഗത്തിലാക്കാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

Related post