• October 23, 2021

തകര്‍ച്ച തുടര്‍ന്ന് ഓഹരി വിപണി

 തകര്‍ച്ച തുടര്‍ന്ന് ഓഹരി വിപണി

കൊറോണ വൈറസ് ഭീതിയില്‍ ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്സ് 2713 പോയന്റ് ഇടിഞ്ഞ് 31390.07 പോയന്റിലും നിഫ്റ്റി 757 പോയന്റ് ഇടിഞ്ഞ് 9197.40 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1987 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. 152 ഓഹരികളില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. കനത്ത വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ കൂട്ടതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറിയതാണ് തകര്‍ച്ചയുടെ ആക്കം കൂട്ടിയത്. വിപണിയിലെ ഇടിവിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

യെസ് ബാങ്കിന്റെ ഓഹരിയില്‍ മാത്രമാണ് ഇന്ന് നേരിയ നേട്ടമുണ്ടായിട്ടുള്ളത്. അതേസമയം, ഇന്‍ഡസിന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരികള്‍ കനത്ത തകര്‍ച്ചയാണ് നേരിട്ടത്. ബാങ്ക് നിരക്ക് ആര്‍ബിഐ കുറച്ചേക്കുമെന്ന സൂചനകള്‍ വന്നതോടെ ഉച്ചയ്ക്ക് ശേഷം വലിയ തകര്‍ച്ചയുണ്ടായത്. ആര്‍ബിഐ തീരുമാനം നാല് മണിക്ക് ശേഷം പുറത്തുവരും. ഇതും കൊറോണയുടെ വ്യാപ്തിയുമാകും ഈ ആഴ്ച വിപണിയുടെ ഗതി നിയന്ത്രിക്കുക

Related post