• July 27, 2021

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

 ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഭേദിച്ച് നേട്ടം.
ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 60 പോയന്റ് ഉയര്‍ന്ന് 41412ലെത്തി. നിഫ്റ്റിയില്‍ 15 പോയന്റ് നേട്ടത്തില്‍ 12180 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 113 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല.ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, എല്‍ആന്‍ടി, ഇന്‍ഡസിന്റ്ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐടിസി, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related post