• May 14, 2021

സെന്‍സെക്‌സ് 315 പോയിന്റ് നഷ്ടത്തോടെ തുടക്കം

 സെന്‍സെക്‌സ് 315 പോയിന്റ് നഷ്ടത്തോടെ തുടക്കം

കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തില്‍ 11952 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 577 ഓഹരികള്‍ നഷ്ടത്തിലുമാണ്. 24 ഓഹരികള്‍ക്ക് മാറ്റമില്ല. ബിപിസിഎല്‍, എസ്ബിഐ, വേദാന്ത, ഹിന്‍ഡാല്‍കോ, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തില്‍. യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

Related post