• October 22, 2021

വിലക്ക് ലംഘിച്ചാന്‍ ഇനി കര്‍ശന നടപടി: മുഖ്യമന്ത്രി

 വിലക്ക് ലംഘിച്ചാന്‍ ഇനി കര്‍ശന നടപടി: മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മതസാമുദായിക നേതാക്കളെല്ലാം മടിയില്ലാതെ അംഗീകരിച്ചു.
എന്നാല്‍ ഇതിനൊന്നും ഒരു വിലയും കല്‍പ്പിക്കാത്ത ചിലരും സമൂഹത്തിലുണ്ട്. ചില ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ത്ഥനയും ഉത്സവാഘോഷവും നടത്തി. ഇത് ആവര്‍ത്തിക്കരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്കെതിരെ ക്രമസമാധാന ലംഘനത്തിന്‌റെ കാര്യത്തിലെന്ന പോലെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാര്‍ക്ക് പ്രത്യേക ചുമതലയും നല്‍കി. സമൂഹത്തിനറെയൊക്കെ നന്മയെ കരുതിയാണ് നടപടികള്‍ എടുക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയിലോ അതിനപ്പുറമോ നിയന്ത്രണം ഉണ്ടാകണമെന്നാണ് ജനം
ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല.

കാസര്‍കോട് നിരുത്തരവാദത്തിന്‌റെ ദൃഷ്ടാന്തം അനുഭവിച്ചു. ഇത്തരക്കാര്‍ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് സമൂഹ്യ വ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും വിദേശത്തു നിന്ന് വന്നവര്‍ക്ക് അവരുമായി അടുത്തിടപഴുകിയവര്‍ക്കുമാണ് രോഗമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related post