• June 18, 2021

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം

 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പാസെടുക്കുകയും വേണം. അയല്‍സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ദിവസവും മടങ്ങുന്നവര്‍ക്ക് 15 ദിവസത്തെ താത്ക്കാലിക പാസ് പോലീസ് നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്കും പാസ് നല്‍കും. പൊതുമരാമത്ത് ജോലിക്കായി ഇങ്ങനെയെത്തുന്നവര്‍ക്ക് പത്തു ദിവസത്തെ പാസ് അനുവദിക്കും.

Related post