• November 27, 2021

എംജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

 എംജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

ഈ മാസം ഇരുപത്തിമൂന്ന് മുതല്‍ നടത്താന്‍ തീരുമാനിച്ച എംജി സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍. ലോക്ഡൗണില്‍ അധ്യയനം മുടങ്ങിയതോടെ സിലബസുകള്‍ പൂര്‍ത്തിയായില്ലെന്നാണ് ആരോപണം. പാഠഭാഗങ്ങള്‍ കഴിയും വരെ പരീക്ഷ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം

ആറായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ മാസം 15ന് നടക്കേണ്ടിയിരുന്ന പരീക്ഷ 23ലേക്ക് മാറ്റിയത്. എന്നാല്‍ സിലബസ് പൂര്‍ണമായും പഠിപ്പിക്കുന്നത് വരെ പരീക്ഷ നീട്ടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. അധ്യയനം പൂര്‍ത്തിയാകാതെ മൂന്നാം സെമസ്റ്ററിലേക്ക് കടന്നാല്‍ വലിയ വിടവുണ്ടാകുമെന്നാണ് ആരോപണം.

ക്ലാസുകള്‍ പൂര്‍ത്തിയായ പാഠഭാഗത്ത് നിന്ന് മാത്രം ചോദ്യം ഉള്‍പ്പെടുത്തുമെന്നത് പ്രായോഗികം ആകില്ലെന്നാണ് വാദം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കി പരീക്ഷയിലേക്ക് കടക്കുന്നതാണ് ഉചിതമെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.

Related post