• June 15, 2021

കെയുഎച്ച്എസ് പരീക്ഷകൾ നടത്താൻ തീരുമാനം; ആശങ്കയിൽ വിദ്യാർഥികൾ

 കെയുഎച്ച്എസ് പരീക്ഷകൾ  നടത്താൻ തീരുമാനം; ആശങ്കയിൽ വിദ്യാർഥികൾ

 കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസ് (കെയുഎച്ച്എസ്) നേരത്തെ മാറ്റിവച്ച പരീക്ഷകൾ കോവിഡ് കാലത്ത് നടത്താൻ തീരുമാനിച്ചത് വിദ്യാർഥികളെ വലയ്ക്കുന്നു. മാർച്ചിൽ നടത്തേണ്ട പ്രാക്ടിക്കൽ പരീക്ഷ 6–ാം തീയതി നടത്താനാണ് സർവകലാശാലയുടെ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും എങ്ങനെ കോളജുകളിൽ എത്തുമെന്ന ആശങ്കയാണ് വിദ്യാർഥികൾ പങ്കുവയ്ക്കുന്നത്.

എന്നാൽ, പരീക്ഷ മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് സർവകലാശാല. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസേന നൂറ് കടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികളിലേക്കു പോകരുതെന്നു രക്ഷകർത്താക്കളും ആവശ്യപ്പെടുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് അവരുടെ ആശങ്ക വർധിപ്പിക്കുന്നു.

Related post