• October 28, 2021

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

 വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ ജാമിയ മിലിയ ക്യാമ്പസില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പിന്തുണയുമായി പ്രിയങ്ക ഗാന്ധി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റില്‍ ധര്‍ണ നടത്തിയാണ് പ്രതിഷേധിക്കുന്നത്. പിന്തുണയുമായി മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹ്മദ് പട്ടേല്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമാണ് ധര്‍ണ. രണ്ട് മണിക്കൂര്‍ നേരം ഇന്ത്യാഗേറ്റില്‍ ധര്‍ണ നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഭരണഘടനേയും വിദ്യാര്‍ത്ഥിളെയും ആക്രമിച്ചു. സര്‍വകലാശാലയില്‍ കയറിയാണ് അവര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ഭരണഘടനയ്ക്ക് വേണ്ടി ഞങ്ങള്‍ ഈ സര്‍ക്കാരിനെതിരെ പോരാടുമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അടിചമര്‍ത്തുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Related post