• September 28, 2021

മഴ ശക്തമായാല്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠനം

 മഴ ശക്തമായാല്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠനം

മഴയും മഞ്ഞും ശക്തമാകുന്നതോടെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠനം. ഭുബനേശ്വര്‍ ഐഐടി, എയിംസ് എന്നിവയില്‍നിന്നുമുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ആശങ്ക വര്‍ധിപ്പിയ്ക്കുന്ന കണ്ടെത്തല്‍. മഴയും മഞ്ഞും വര്‍ധിയ്ക്കുമ്പോള്‍ അന്തരീക്ഷത്തില്‍ താപനില കുറയുന്നതും ആന്തരീക്ഷ ആര്‍ദ്രത വര്‍ധിയ്ക്കുന്നതും രോഗവ്യാപനം രൂക്ഷമാകുന്നതിന് കാരണമാകും എന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ഏപ്രിലിനും ജൂണിനും ഇടയ്ക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ചൂട് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപനത്തിന്റെ തോത് താരതമ്യേന കുറയുമെന്നും പഠനം അവകാശപ്പെടുന്നു. ഇതിന് മുന്‍പ് ഉണ്ടായ സാര്‍സ്, എച്ച് വണ്‍ എന്‍ വണ്‍ എന്നീ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും കാലാവസ്ഥയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട് എന്ന് പഠനം വ്യക്തമാക്കുന്നു.

Related post