• May 13, 2021

പൗരത്വ നിയമത്തില്‍ പ്രതിഷേധമറിയിച്ച് കവിയത്രി സുഗതകുമാരി

 പൗരത്വ നിയമത്തില്‍ പ്രതിഷേധമറിയിച്ച് കവിയത്രി സുഗതകുമാരി

പൗരത്വ നിയമത്തില്‍ പ്രതിഷേധമറിയിച്ച് കവിയത്രി സുഗതകുമാരി. നിയമത്തിലൂടെ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്ന് സുഗതകുമാരി പറഞ്ഞു. എണ്‍പത്തിയാറാം പിറന്നാളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സുഗതകുമാരി അഭിപ്രായം പ്രകടിപ്പിച്ചത്.

ആരോഗ്യം അനുവദിക്കാത്തതിനാല്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ മുന്നില്‍ നിന്ന് നയിക്കാനാവത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും സുഗതകുമാരി പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ ശബ്ദം ഏറെ ഉയര്‍ന്നു കേള്‍ക്കേണ്ട സമയമാണിതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.

സഹോദരങ്ങളായ ഹൃദയകുമാരിയുടെയും സുജാത ദേവിയുടെയും വിയോഗദുഃഖത്താല്‍ ഇത്തവണയും പിറന്നാളാഘോഷം ഒഴിവാക്കിയിരുന്നു. ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം പറഞ്ഞിരിക്കുന്നതിനാല്‍ അധികം സന്ദര്‍ശകരെ കാണാനാവാത്ത അവസ്ഥയിലാണ് സുഗതകുമാരി ടീച്ചര്‍.

Related post