• May 14, 2021

സുഹാന ഖാന്‍ അണിഞ്ഞ ഗൗണിനെക്കുറിച്ചറിഞ്ഞ് അമ്പരന്ന് ആരാധകര്‍

 സുഹാന ഖാന്‍ അണിഞ്ഞ ഗൗണിനെക്കുറിച്ചറിഞ്ഞ് അമ്പരന്ന് ആരാധകര്‍

കിങ് ഖാനും ഭാര്യ ഗൗരീ ഖാനും മക്കളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സുഹാന ഖാന്‍ പുതുവര്‍ഷത്തിലണിഞ്ഞ വസ്ത്രമാണ് ഇപ്പോള്‍ ബിടൗണിലെ ചര്‍ച്ച വിഷയം. സുഹൃത്തുക്കള്‍ക്കായി ഷാരൂഖ് ഖാന്‍ നല്‍കിയ പാര്‍ട്ടിയിലാണ് സുഹാന കറുത്ത ഗൗണണിഞ്ഞത്. വളരെ സിംപിള്‍ ആയ കറുപ്പ് നിറത്തിലുള്ള വണ്‍ ഷോള്‍ഡര്‍ ഡ്രസ്സ് ആയിരുന്നു സുഹാനയുടെ വേഷം. ചിത്രങ്ങള്‍ സുഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു

View this post on Instagram

2020?

A post shared by Suhana khan (@suhana_khan_officiall) on

തോളില്‍ നിന്ന് അരക്കെട്ട് വരെ നീളുന്ന ഡ്രാഗണ്‍ പാച്ച് വര്‍ക്ക് ആയിരുന്നു ഈ ഡ്രസ്സിന്റെ പ്രത്യേകത. ചിത്രത്തിനു താഴെ കമന്‌റ് ബോക്‌സില്‍ സുഹാനയുടെ വസ്ത്രത്തേയും സിംപിള്‍ ലുക്കിനെയും കുറിച്ച് ആരാധകര്‍ അഭിനന്ദനം അറിയിച്ചിരുന്നു.

എന്നാല്‍ ഗൗണിന്‌റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ ബോളിവുഡ്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ബാല്‍മെയ്‌ന്റെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ഇതിന്റെ വില 5658 ഡോളര്‍ എന്നാല്‍ ഏകദേശം 4 ലക്ഷത്തോളം രൂപ.

ഇതോടെ സുഹാനയുടെ വസ്ത്രം ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. ഇത്ര വിലയോ എന്ന് ആശ്ചര്യപ്പെടുന്നവരോടൊപ്പം ഷാരുഖ് ഖാന്റെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല അഭിപ്രായമുള്ളവരും ഉ്ണ്ടായിരുന്നു.

Related post