• June 15, 2021

ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണത്തിന് 75,000 കോടി രൂപ സഹായവുമായി സുന്ദർ പിച്ചെ

 ഇന്ത്യയുടെ  ഡിജിറ്റൽവൽക്കരണത്തിന് 75,000 കോടി രൂപ സഹായവുമായി  സുന്ദർ പിച്ചെ

സാങ്കേതിക രംഗത്തെ വമ്പൻ കമ്പനിയായ ഗൂഗിൾ ഇന്ത്യയിലെ ഡിജിറ്റൽവൽക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കും. അടുത്ത അഞ്ചുമുതൽ ഏഴുവരെ വർഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വ്യക്തമാക്കി.

മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ  നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദർ പിച്ചെ വ്യക്തമാക്കി.  ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Related post