• May 14, 2021

ഗൂഗിളിന്‌റെ രാജാവായി സുന്ദര്‍ പിച്ചൈ

 ഗൂഗിളിന്‌റെ രാജാവായി സുന്ദര്‍ പിച്ചൈ

ഗൂഗളിന്‌റെ മാതൃസ്ഥാപനമായ ഗൂഗിള്‍ ആല്‍ഫബെറ്റിന്‌റെ സിഇഒയായി സുന്ദര്‍പിച്ചെ സ്ഥാനമേല്‍ക്കുന്നു. ഇതോടെ സാങ്കേതികമേഖലയിലെ ഏറ്റവും കരുത്തനായ നേതാവായി മാറുകയാണ് സുന്ദര്‍ പിച്ചൈ.

ഗൂഗിളിന്‌റെ ഉപജ്ഞാതക്കളായ ലാറി പേജും സെര്‍ജി ബ്രിന്നും മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എത്തിയത്. ഇരുവരും ബോര്‍ഡില്‍ അംഗങ്ങളായി തുടരും.


സെര്‍ച്ച് എന്‍ജിന് പുറമെ ഗൂഗിള്‍ മാപ്പ്, പരസ്യം, സ്മാര്‍ട്ട ഫോണ്‍ സോഫ്‌റ്റ്വേര്‍, ഒണ്‍ലൈന്‍ വീഡിയോ എന്നിവയും ഡ്രോണ്‍ ഉപയോഗിച്ചുള്ള ഉത്പന്ന വിതരണം, ഇന്‌റര്‍നെറ്റ് ബീമിങ്ങ് ബലൂണ്‍ തുടങ്ങിയ ആത്യാധുനിക മേഖലകളിലും ഗൂഗിള്‍ ചുവടുറപ്പിച്ചിട്ടുണ്ട്.
ലാറി പോജായിരുന്നു 2015ല്‍ ഗൂഗിള്‍ കോര്‍പ്പറേറ്റ് പുനസംഘടന നടത്തിയത് മുതല്‍ ഗൂഗിളിന്‌റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്‌റെ സിഇഒ.

ലോകത്തെ ടെക് കമ്പനികളെല്ലാം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഏറെ ഉത്തരവാദിത്ത്വം നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ലോകം മുഴുവന്‍ ഡേറ്റ ചോര്‍ച്ചയടക്കം വിവാദമാകുമ്പോള്‍ ഗൂഗിളിന്‌റെ തലപ്പത്തിരിക്കുകയെന്നത് വെല്ലുവിളിയാണ്. സ്വകാര്യതാലംഘനവും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ സ്വീകരിച്ച നിലപാടും ഗൂഗിളിനെ പ്രതിസന്ധിയിലാക്കുന്ന അവസരത്തിലാണ് പുതിയ തീരുമാനങ്ങള്‍.


2004 ലാണ് സുന്ദര്‍ പിച്ചൈ ഗൂഗിളിന്‌റെ ഭാഗമാകുന്നത്. 1972 ജൂലായ് 12ന് തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച പിച്ചൈ ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നും വെള്ളിമെഡലോടെ ബിടെക് ബിരുദം നേടി. യുഎസിലെ സ്റ്റാഫഡ് സര്‍വകലാശാലയില്‍ നിന്നും മെറ്റീരിയല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം. ഒപ്പം പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ നിന്നും എംബിഎയും നേടി. ഇന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യകതികളുടെ സ്ഥാനത്തേക്ക് സുന്ദര്‍ പിച്ചൈ ഉയര്‍ന്നു.

‘സാങ്കേതിക വിദ്യയിലൂടെ വലിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആല്‍ഫബെറ്റിന്‌റെ ദീര്‍ഘകാല ശ്രദ്ധയെക്കുറിച്ച് ഞാന്‍ ആവേശത്തിലാണ്. ലാറിക്കും സെര്‍ജിന് നന്ദി’ സുന്ദര്‍ പിച്ചൈയുടെ ട്വിറ്റര്‍ പോസ്റ്റ്.

Related post