• November 30, 2021

‘ചുവപ്പണിഞ്ഞ സ്ത്രീയെ എന്റെ ഉപദേശം സ്വീകരിക്കൂ’; വൈറലായി സണ്ണി ലിയോണിന്‌റെ പോസ്റ്റ്

 ‘ചുവപ്പണിഞ്ഞ സ്ത്രീയെ എന്റെ ഉപദേശം സ്വീകരിക്കൂ’; വൈറലായി സണ്ണി ലിയോണിന്‌റെ പോസ്റ്റ്

ഫാഷന്‍ ബ്രാന്‍ഡുകളുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. സ്‌റ്റൈലിഷ് വസ്ത്രങ്ങളും ആക്‌സസറീസും പുത്തന്‍ മേക്കപ് ട്രെന്‍ഡുകളും സണ്ണി സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുണ്ട്. ലോകം മുഴുവനുമുള്ള ആരാധകര്‍ ഇതെല്ലാം ഏറ്റെടുക്കാറുമുണ്ട്.

ചുവപ്പ് ക്രോപ്പ് ടോപ്പും സ്‌കര്‍ട്ടും അണിഞ്ഞുള്ള ചിത്രങ്ങള്‍ സണ്ണി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. വി ആകൃതിയില്‍ വെട്ടിയ കഴുത്തും കെട്ടിവയ്ക്കുന്ന അറ്റവുമായിരുന്നു ടോപ്പും ധരിച്ച് ചൂടന്‍ ലുക്കിലായിരുന്നു താരം. ടോപ്പിന്റെ അതേ നിറത്തിലും ഡിസൈനിലുമുള്ള സ്‌കര്‍ട്ട്. നെക്ക് പീസാണ് മറ്റൊരു ഹൈലൈറ്റ്. ഒപ്പം വെള്ള നിറത്തിലുളള ചെരുപ്പുകളാണ് സണ്ണി ധരിച്ചത്. ചുവന്ന ലിപ്സ്റ്റിക്കും ഡെവി കണ്ണുകളും ചേര്‍ന്നതോടെ ലുക്ക് പൂര്‍ണം.

ചിത്രത്തിനൊപ്പം താരം കുറിച്ച വരികളും ശ്രദ്ധേയമായി. ”കുഴപ്പം ഇങ്ങെത്തി, ചുവപ്പണിഞ്ഞ സ്ത്രീയേ എന്റെ ഉപദേശം സ്വീകരിക്കൂ, നിങ്ങള്‍ മരിക്കുന്നതാണ് നല്ലത്” കേസി ജോണ്‍സ്”.

Related post