• October 17, 2021

കോവിഡ് ടെസ്റ്റുകള്‍ സര്‍ക്കാര്‍, സ്വകാര്യ ലാബുകളില്‍ സൗജന്യമാക്കണം ; സുപ്രീം കോടതി

 കോവിഡ് ടെസ്റ്റുകള്‍ സര്‍ക്കാര്‍, സ്വകാര്യ ലാബുകളില്‍ സൗജന്യമാക്കണം ; സുപ്രീം കോടതി

സര്‍ക്കാര്‍, സ്വകാര്യ ഡയഗ്‌നോസ്റ്റിക് ലാബുകളില്‍ കൊറോണ വൈറസ് പരിശോധന സൗജന്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത് .എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതോ ഡബ്ല്യൂ.എച്ച്.ഓ അല്ലെങ്കില്‍ ഐ.സി.എം.ആര്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളില്‍ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീംകോടതി പറഞ്ഞു.

കോവിഡ് -19 ടെസ്റ്റുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമാക്കുന്നതിന് സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ക്ക് പണം തിരികെ നല്‍കുന്നത് പരിഗണിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുടെ സാധ്യതകള്‍ സര്‍ക്കാര്‍ പഠിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് -19 ടെസ്റ്റുകള്‍ക്കുള്ള ചാര്‍ജ് 4500 രൂപക്ക് ഉറപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഉപദേശത്തെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

Related post