• August 2, 2021

സൂപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക , ലില്ലി തോമസ് അന്തരിച്ചു

 സൂപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക , ലില്ലി തോമസ് അന്തരിച്ചു


സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. 1968ല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.
മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎല്‍ ബിരുദം നേടി. ഇന്ത്യയില്‍ ആദ്യമായി എംഎല്‍ നേടിയ വനിതയും ലില്ലി തോമസ് തന്നെയാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി നേടിയെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു.

നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ലില്ലി തോമസ് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് എന്ന സംവിധാനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ ആദ്യ വ്യക്തികൂടിയാണ്.

Related post