• August 3, 2021

അലഹബാദിന്റെ പേരുമാറ്റം ,യു.പി സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

 അലഹബാദിന്റെ പേരുമാറ്റം ,യു.പി സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. പേര് മാറ്റിയതിനെതിരെ ഒരു വ്യക്തി സമർപ്പിച്ച ഹർജിയെത്തുടർന്നാണ് സുപ്രീം കോടത് നോട്ടീസ് അയച്ചത്.

റെയിൽവേ സ്റ്റേഷനുകൾ, കേന്ദ്ര സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പേരുകൾ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്നതിനാൽ സംസ്ഥാന സർക്കാരിന് മാറ്റം വരുത്താൻ കഴിയില്ലെന്ന് ഹരജിയിൽ പറയുന്നു.

500 വർഷങ്ങൾക്ക് മുമ്പ് മുഗൾ ചക്രവർത്തിയായ അക്ബർ ചെയ്ത തെറ്റുകൾ തിരുത്താനാണ് എന്ന് ന്യായീകരിച്ചാണ് ഉത്തർപ്രദേശ് സർക്കാർ ചരിത്ര നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയത്.അക്ബർ മാറ്റിയ നഗരത്തിന്റെ പഴയ പേര് പുനർ നാമകരണം ചെയ്തതാണെന്നാണ് ബിജെപി സർക്കാർ പറയുന്നത്.

സർക്കാർ ചരിത്രത്തെ തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും, പണ്ഡിതന്മാരും ,ചരിത്രകാരന്മാരും രംഗത്തെത്തി. 1575-ൽ അലഹബാദിന് എന്ന പേര് ലഭിചു. മുഗൾ ചക്രവർത്തി അക്ബർ ഇതിനെ ഇല്ലഹാബാസ് എന്ന് വിളിച്ചു, അതായത് ദൈവത്തിന്റെ വാസസ്ഥാനം.

അക്ബർ നഗരം പുനർനാമകരണം ചെയ്യുന്നതിനുമുമ്പ് പ്രയാഗ് എന്ന പേരിലാണറിയപ്പെട്ടത്. അക്ബറിന്റെ കോടതി ചരിത്രകാരനായ അബുൽ ഫസലിൻറെയും പുസ്തകങ്ങളിലും, ചില മധ്യകാല ഗ്രന്ഥങ്ങളിലും , ഋഗ്വേദത്തിലും ഇതിനെ പിയാഗ് എന്നാണ് വിളിച്ചിരുന്നത്. ചില പുരാണങ്ങളും ഇതിനെക്കുറിച്ച് പരാമർശിക്കുന്നതായി യു.പി സർക്കാർ പറയുന്നു

Related post