• November 27, 2021

ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

 ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്‌പെക്ട്രം, ലൈസന്‍സ് ഫീസ് ഇനത്തില്‍ ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് അടയ്ക്കാനുള്ള 1.47 ലക്ഷം കോടി രൂപ അടച്ചുതീര്‍ത്തോയെന്ന് കോടതി പരിശോധിക്കും. മാര്‍ച്ച് പതിനെട്ടിന് കേസ് പരിഗണിച്ചപ്പോള്‍ സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. കുടിശിക തുക വീണ്ടും നിര്‍ണയിക്കണമെന്നും ടെലികോം കമ്പനികള്‍ക്ക് ഇരുപത് വര്‍ഷം സാവകാശം അനുവദിക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

Related post