• June 15, 2021

ഇന്ത്യയല്ല, ‘ഭാരതം’; പേര് മാറ്റാനുള്ള ഹര്‍ജി സുപ്രീംകോടതിയില്‍

 ഇന്ത്യയല്ല, ‘ഭാരതം’; പേര് മാറ്റാനുള്ള ഹര്‍ജി സുപ്രീംകോടതിയില്‍

ഇന്ത്യയുടെ പേര് ‘ഭാരതം’ എന്നാക്കാന്‍ ഭരണഘടനാഭേദഗതി വേണമെന്ന ഹര്‍ജി ജൂണ്‍ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ‘ഭാരതം’ എന്നോ ‘ഹിന്ദുസ്ഥാന്‍’ എന്നോ വിളിക്കുന്നതിനുപകരം ഇപ്പോഴും ‘ഇന്ത്യ’ എന്നു പറയുന്നത് ‘കൊളോണിയല്‍ ഹാങ്ഓവറി’ന്റെ ഭാഗമാണെന്ന് ഡല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം. ഇംഗ്ലീഷ് പേര് മാറ്റുന്നത് നമ്മുടെ ദേശീയതയില്‍ അഭിമാനമുണ്ടാക്കാന്‍ സഹായിക്കുമെന്ന് പരാതിയില്‍ പറഞ്ഞു.

Related post