• October 16, 2021

പൃഥ്വിക്കായി കാത്തിരിക്കുന്ന സുപ്രിയയുടെ വിഷുദിനം

 പൃഥ്വിക്കായി കാത്തിരിക്കുന്ന സുപ്രിയയുടെ വിഷുദിനം

ലോകമെമ്പാടുമുള്ള മലയാളികളുടെ ഈ വര്‍ഷത്തെ വിഷു കൊറോണ വൈറസ് ഭീതിയ്ക്കിടയിലാണ്.പലരും കുടുംബത്തോടൊപ്പം ഒന്നിക്കാന്‍ കഴിയാത്തതിന്റെ വേദനയിലുമാണ്. വിഷു ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കുവയ്ക്കുകയാണ് സിനിമാതാരം പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോന്‍. കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് ഒന്നിച്ചെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയയുടെ പോസ്റ്റ്. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന വിഷു ആഘോഷത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്.

‘കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച അനേകം പേരുടെ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. കൊറോണ വൈറസും അതിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ലോകത്തിന്റെ പല കോണുകളില്‍പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സുപ്രിയ കുറിച്ചു

Related post