• July 31, 2021

സൂര്യയുടെ ക്ലാസ് അഭിനയവുമായി സൂരരൈ പോട്ര്; ടീസര്‍ എത്തി

 സൂര്യയുടെ ക്ലാസ് അഭിനയവുമായി  സൂരരൈ പോട്ര്; ടീസര്‍ എത്തി

സൂര്യയുടെ അഭിനയ മികവുമായി ‘സൂരരൈ പോട്ര്’ എന്ന ചിത്രമെത്തുന്നു. ചിത്രത്തിന്‌റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഇരുതി സുട്രു’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരരൈ പോട്ര്’. ആഭ്യന്തര വിമാന സര്‍വ്വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അപര്‍ണാ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക.

സുധ കൊങ്ങരയുടെയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥ. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ നിര്‍മാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് സൂരരൈ പോട്ര്.ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ജി വി പ്രകാശ് കുമാര്‍. ഛായാഗ്രഹണം നികേത് ബൊമ്മി. എഡിറ്റിംഗ് സതീഷ് സൂര്യ.


സൂര്യയുടെ അഭിനയ തികവിനാല്‍ നിറഞ്ഞു നില്‍ക്കുന്നതായിരിക്കും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. അമ്പരപ്പിക്കുന്ന മേക്കോവറുകളിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇത്.

Related post