• October 21, 2021

കഥാപാത്രത്തിനായുള്ള കഠിനാധ്വാനം; ആരാധകരെ അത്ഭുതപ്പെടുത്തി സൂര്യ

 കഥാപാത്രത്തിനായുള്ള കഠിനാധ്വാനം; ആരാധകരെ അത്ഭുതപ്പെടുത്തി സൂര്യ

സൂര്യ ചിത്രം സൂരരൈ പോട്ര് മേക്കിങ് വിഡിയോ റിലീസ് ചെയ്തു. 44-കാരനായ സൂര്യ പത്തൊന്‍പതുകാരനാകുന്നത് ഈ വിഡിയോയില്‍ കാണാം. കഥാപാത്രത്തിനായി കഠിനാധ്വാനം ചെയ്യുന്ന സൂര്യയെ കാണാം.. സംവിധായികയായ സുധ കൊങ്ങരയ്ക്ക് പത്തൊന്‍പതുകാരന്റെ കഥാപാത്രം സൂര്യ തന്നെ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന താരത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ തന്നെയെന്നായിരുന്നു സംവിധായികയുടെ മറുപടി. അവിടെ നിന്നും സൂര്യ ആ കഥാപാത്രമായി മാറുകയായിരുന്നു.

ശരീരത്തില്‍ മസില്‍സിനു പ്രാധാന്യം കൊടുക്കാതെ ഭാരം കുറയ്ക്കുന്ന ഫിറ്റ്‌നസ് പരിശീലനമായിരുന്നു ചിത്രത്തിനായി സൂര്യ നടത്തിയത്. മൂന്ന് മാസങ്ങള്‍കൊണ്ട് 15 കിലോ ഭാരവും അദ്ദേഹം കുറച്ചു. സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ സൂര്യ എത്തുന്നു. ഇരുതി സുട്രു ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ നിര്‍മാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ‘ സൂരരൈ പോട്ര്.

Related post