• May 15, 2021

സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍

 സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍

സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. തമിഴരശന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി അഭിനയിക്കുന്ന രംഗവും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ഐ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘തമിഴരസന്‍’. വിജയ് ആന്റണി പോലീസ് ഇന്‍സപെക്ടര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ പ്രതിനായക ഛായയുള്ള ഒരു ഡോക്ടര്‍ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. അന്യ ഭാഷയില്‍ വളരെ ശ്രദ്ധാപൂര്‍വം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചു പുലര്‍ത്തുന്ന സുരേഷ് ഗോപി അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്.

രമ്യാ നമ്പീശനാണ് തമിഴരസനില്‍ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ്, സംഗീത, കസ്തൂരി, മധുമിത, സോനു സുഡ്, രാധാരവി, റോബോ ഷങ്കര്‍ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായന്‍, അശ്വിന്‍ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ മറ്റു കഥാപാത്രങ്ങലേ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭര്‍ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എന്‍ എസ് മൂവീസിന്റെ ബാനറില്‍ കൗസല്യാ റാണി നിര്‍മ്മിച്ച ഫാമിലി ആക്ഷന്‍ എന്റര്‍ടൈനറായ ‘തമിഴരസന്‍’ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.

Related post