• July 31, 2021

സൂര്യയുടെ തിമിര് കേള്‍ക്കണമോ; സൂരരൈ പോട്രിലെ മാസ് ഗാനം എത്തി

 സൂര്യയുടെ തിമിര് കേള്‍ക്കണമോ; സൂരരൈ പോട്രിലെ മാസ് ഗാനം എത്തി

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായ സൂരരൈ പോട്രിലെ ‘മാരാ’ എന്ന തീം സോംഗ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സൂര്യ പാടുന്ന രംഗങ്ങളോടെയാണ് ഗാനമെത്തിയിരിക്കുന്നത്. കേള്‍ക്കുന്നവര്‍ക്ക് ഊര്‍ജം നല്‍കുന്ന തീം സോംഗ് ജി.വി. പ്രകാശ് കുമാര്‍ ഈണമിട്ടതാണ്. വരികളെഴുതിയിരിക്കുന്നത് അറിവ്.

വിവിധ ലുക്കുകളില്‍ സൂര്യയെത്തിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. സുധാ കൊങ്ങരയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്യുന്നത്. ‘ഇരുതി സുട്രി’ന്റെ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റും സിഖീയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്. ഡോ.എം മോഹന്‍ ബാബു, പരേശ് രാവല്‍, ഉര്‍വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാര്‍, കാളി വെങ്കിട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related post