• June 15, 2021

സുശാന്ത് സിങിന്റെ മരണം കൊലപാതകമെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍

 സുശാന്ത് സിങിന്റെ മരണം കൊലപാതകമെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍

സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ.  കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും വെളിപ്പെടുത്തുന്നു. 

ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓൺലൈൻ വിഡിയോ ചാറ്റിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാൽ അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നിൽ.’–ട്രീസ ലാർസന്‍ പറയുന്നു.

Related post