• June 19, 2021

സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സുശാന്ത് സിങിന്റേത് കെട്ടിത്തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയുള്ള മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും.

34കാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി സുശാന്തിന്റെ മെഡിക്കല്‍ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സംസ്‌കാര ചടങ്ങുകള്‍ക്കായി സുശാന്തിന്റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാത്രി പട്‌നയില്‍ നിന്ന് മുംബൈയിലെത്തി. സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Related post