• June 15, 2021

വിമത എംഎൽഎമാർക്ക് സസ്‌പെൻഷൻ നൽകി രാജസ്ഥാൻ കോൺഗ്രസ്

 വിമത എംഎൽഎമാർക്ക് സസ്‌പെൻഷൻ നൽകി രാജസ്ഥാൻ കോൺഗ്രസ്

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് ഒപ്പമുള്ള എംഎൽഎമാർക്ക് എതിരെ നടപടിയുമായി കോൺഗ്രസ് നേതൃത്വം. രണ്ട് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇവർക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സസ്‌പെൻഷൻ. കൂടാതെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ എഫ്‌ഐആർ എടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എംഎൽഎമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

Related post