• June 18, 2021

ഒടുവില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍

 ഒടുവില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‍ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ കസ്റ്റഡിയിൽ. ബംഗളൂരുവിൽ വച്ചാണ് ഇവർ പിടിയിലായത്. ഇവർ രണ്ടുപേരും രണ്ട് ദിവസം കൊച്ചിയിൽ ഉണ്ടായിരുന്നെന്നും പിന്നീട് ബാംഗ്ലൂരുവിലേക്ക് പോയെന്നുമാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയതായി എൻ.ഐ.എ കസ്റ്റംസിനെ അറിയിച്ചു. നാളെ ഇവരെ കേരളത്തിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധെപ്പെട്ട് എന്‍.ഐ.എ നാല് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത് ആണ്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാം പ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായരാണ്.

അതേസമയം സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് ഇന്ന് രാത്രി റെയ്ഡ് നടത്തിയിരുന്നു. നെടുമങ്ങാട്ടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ സ്വർണക്കടത്തിന് ഉപയോഗിച്ച ബാഗ് കണ്ടെത്തിയെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ നേരത്തെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Related post