• June 20, 2021

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് 2022ലേക്ക് മാറ്റിവച്ചേക്കും

 ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് 2022ലേക്ക് മാറ്റിവച്ചേക്കും

2020 ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് 2022 ലേക്ക് മാറ്റിവച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐസിസി യോഗം നടക്കാനിരിക്കെയാണ് ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ ലോക ചാംപ്യന്‍ഷിപ്പ് ഒന്നും നടക്കാനില്ലെന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. 2021 ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റും നടക്കാനുണ്ട്. ഒരേ വര്‍ഷം രണ്ട് ലോകകപ്പുകള്‍ നടത്തുന്നതു ശരിയായ കാര്യമല്ലെന്നും ഐസിസി തീരുമാനമെടുത്തേക്കും.നാളെ നടക്കുന്ന ഐസിസി യോഗത്തിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം.

Related post