• July 27, 2021

ആ പ്രണയം എന്നെ തകര്‍ത്തു; തപ്‌സി പന്നു

 ആ പ്രണയം എന്നെ തകര്‍ത്തു; തപ്‌സി പന്നു

സിനിമയില്‍ ഒരു ഗോഡ്ഫാദറിന്റേയും സഹായമില്ലാതെ കഴിവ് തെളിയിച്ച് വളര്‍ന്നു വന്ന്, തന്റേതായ വഴി വെട്ടി, തലയെടുപ്പോടെ അതിലൂടെ നടന്ന് കാട്ടിയ നടിയാണ് തപ്‌സി പന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള തപ്‌സി ശക്തവും വ്യത്യസ്തവുമായിട്ടുള്ള കഥാപാത്രങ്ങളുമായിട്ടാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. തനിക്ക് പറയാനുളളത് മുഖം നോക്കാതെ എവിടേയും തുറന്നു പറയാന്‍ താരം ഒരു മടിയും കാണിക്കാറില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ സിനിമയിലെ ബോള്‍ഡന്‍ ബ്യൂട്ടി എന്നാണ് താരത്തെ അറിയപ്പെടുന്നത്. സ്വന്തം സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ തപ്‌സി കാണിക്കുന്ന ബ്രില്യന്‍സും ചങ്കൂറ്റവും സൗത്ത് ഇന്ത്യയില്‍ നയന്‍താരയുടേതിനോടെന്ന വണ്ണം ഉപമിക്കാവുന്നതാണ്. ഹീറോയുടെ പിന്നിലെ വാലാട്ടിയാവാതെ. മാസ്സ് എന്റര്‍ടെയ്‌നര്‍ അല്ലെങ്കില്‍ പോലും തനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള, വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണ് തപ്‌സി തെരഞ്ഞെടുക്കുന്നതെല്ലാം തന്നെ. അതിനാല്‍ തന്നെ മിനിമം ഗ്യാരന്റി ഉള്ള ആക്ടര്‍ ആയാണ് വിമര്‍ശകര്‍ പോലും തപ്‌സിയെ കാണുന്നത്. ഇപ്പോഴിതാ തന്റെ ബ്രേക്കപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.


സ്‌കൂള്‍ പഠനകാല കാലത്തെ പ്രണയ തകര്‍ച്ചയെ കുറിച്ചാണ് തപ്‌സി വെളിപ്പെടുത്തിയത്. ആ പ്രണയ തകര്‍ച്ച തന്നെ വല്ലാതെ ബാധിച്ചുവെന്നും താരം വെളിപ്പെടുത്തി. സാധാരണ ഒരു സ്‌കൂള്‍ പ്രണയം തന്നെയായിരുന്നു. ഇടവേളകളില്‍ നമ്മള്‍ തമ്മില്‍ കാണുകയും സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഒരു ദിവസം അവന്‍ എന്നെ കാണാന്‍ വന്നില്ല. അവന് പത്താം ക്ലാസ് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഒരു സുഹൃത്ത് വഴി എന്നെ അറയിക്കുകയും ചെയ്തു.
എന്നാല്‍ ഞാന്‍ അവനെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചു. ടെലിഫോണ്‍ ബൂത്തില്‍ പേയി പല തവണ അവനെ വിളിച്ചു. എന്നാല്‍ അവന്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. എന്റെ കോളുകളെല്ലാം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അന്ന് എനിയ്ക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു. അന്ന് താന്‍ ഒരു തീരുമാനമെടുത്തു. എന്റെ ഹൃദയം ഒരിക്കളും തകര്‍ക്കാന്‍ കഴിയില്ലെന്ന്. അതിന് ശേഷം മറ്റൊരു ബന്ധവും എന്നെ കരയിച്ചിട്ടില്ലെന്ന് തപ്‌സി പറഞ്ഞു.

Related post