• October 17, 2021

നളന്ദയിലും മര്‍ക്കസിന് സമാനമായി മത സമ്മേളനം നടന്നു ; പങ്കെടുത്തത് 640 പേര്‍, 366 പേരെ കണ്ടെത്താനായില്ല

 നളന്ദയിലും മര്‍ക്കസിന് സമാനമായി മത സമ്മേളനം നടന്നു ; പങ്കെടുത്തത് 640 പേര്‍, 366 പേരെ കണ്ടെത്താനായില്ല

ബീഹാറിലെ നളന്ദയിലും നിസാമുദ്ദീന്‍ മര്‍ക്കസിന് സമാനമായി മത സമ്മേളനം നടന്നതായി റിപ്പോര്‍ട്ടുകള്‍. നളന്ദ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ കത്തിലൂടെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മാര്‍ച്ച് 14, 15 തീയതികളിലാണ് നളന്ദയില്‍ തബ് ലീഗ് സമ്മേളനം നടന്നത്. 640 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ 274 പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. സമ്മേളനത്തില്‍ വിദേശികള്‍ പങ്കെടുത്തിരുന്നോ എന്നതും വ്യക്തമല്ല. നളന്ദയില്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന ചിലര്‍ നിസാമുദ്ദീനിലെ സമ്മേളനത്തിലും പങ്കെടുത്തു. ബീഹാര്‍ , ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുമാണ് കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തത് എന്നാണ് വിവരം.

Related post