• December 3, 2021

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പാര്‍ട്ടി ബി.ജെ.പി

രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്കെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം. 2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2018-2019 കാലത്ത് പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ളതാണ് പഠനം. 510.71 കോടിയാണ് സി.പി.എമ്മിന്‍റെ ആസ്തി. തൃണമൂല്‍ കോണ്‍ഗ്രസിന് 210.19 കോടിയും എന്‍.സി.പിക്ക് 32.01 കോടിയും സി.പി.ഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.Read More

രണ്ടുദിവസം വീതം സ്വന്തം മണ്ഡലങ്ങളില്‍ പ്രചരണം നടത്തും: കെ സുരേന്ദ്രന്‍

രണ്ടുദിവസം വീതം സ്വന്തം മണ്ഡലങ്ങളില്‍ പ്രചരണം നടത്താന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും രണ്ടുദിവസം വീതം പ്രചരണത്തിറങ്ങുകയാണ് സുരേന്ദ്രന്‍റെ പദ്ധതി. ഇതിനായി പാര്‍ട്ടി ഹെലികോപ്‌ടര്‍ അനുവദിച്ചുകഴിഞ്ഞു. രണ്ടുദിവസം കോന്നിയില്‍ പ്രചരണം കഴിഞ്ഞാല്‍ പിന്നെ മഞ്ചേശ്വരത്തേക്ക് പറക്കും. അവിടെ രണ്ടുദിവസം നിന്നശേഷം വീണ്ടും കോന്നിയിലേക്ക്.ഇതിനിടയില്‍ മറ്റ് മണ്ഡലങ്ങളിലേക്കും സുരേന്ദ്രന് പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹെലികോപ്‌ടറില്ലാതെ പറ്റില്ല.Read More

ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; രണ്ടിടത്ത് കെ സുരേന്ദ്രന്‍

ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. കോന്നിയിലും മഞ്ചേശ്വരത്തുമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. ഡല്‍ഹിയില്‍ ബിജെപി മുതിര്‍ന്ന നേതാവ് അരുണ്‍ സിങാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 25 സീറ്റുകളില്‍ ഘടക കക്ഷികള്‍ മത്സരിക്കും.നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നത് വിവി രാജേഷാണ്. അതേസമയം മെട്രോമേന്‍ ഇ ശ്രീധരന്‍ പാലക്കാടാണ് മത്സരിക്കുന്നത്. സുരേഷ് ഗോപി തൃശൂര്‍ മത്സരിക്കും. പികെ കൃഷ്ണദാസ് കാട്ടാക്കടയാണ് മത്സരിക്കുന്നത്. മുന്‍ […]Read More

ശോഭ സുരേന്ദ്രനും സുരേഷ്‌ഗോപിയും മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

സംസ്ഥാനത്ത് ബിജെപി 115 സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന. സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനാർത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സുരേഷ് ഗോപി തൃശൂർ മത്സരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. തിരുവനന്തപുരത്ത് നടൻ കൃഷ്‌ണകുമാർ സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണം എന്നാണ് കേന്ദ്രനിർദേശം. അതേസമയം ഇത്തവണ വിജയസാധ്യത കൽപ്പിക്കപ്പെടുന്ന കഴക്കൂട്ടത്തിൽ സ്ഥാനാർത്ഥി ആരാവണമെന്ന് തീരുമാനമായില്ല.Read More

സാനിറ്റൈസര്‍ കുടിച്ച് ബി.ജെ.പി എം.എല്‍.എയുടെ ആത്മഹത്യശ്രമം

നെല്ല് സംഭരണ വിഷയവുമായി ബന്ധപ്പെട്ട് ഒഡിഷ നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എയുടെ ആത്മഹത്യ ശ്രമം. തന്‍റെ മണ്ഡല മടങ്ങുന്ന പ്രദേശത്തെ കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ദിയോഗഢിൽ നിന്നുള്ള എം.എൽ.എയായ സുഭാഷ് ചന്ദ്ര പാണിഗ്രാഹിയാണ് ആത്മഹത്യാശ്രമം നടത്തിയത്. സാനിറ്റൈസർ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ച എം.എൽ.എയെ പാർലമെന്‍ററികാര്യ മന്ത്രി ബിക്രം അരൂഖ, ബിജെഡി എംഎൽഎയായ പ്രമീള മല്ലിക്ക് എന്നിവർ ചേർന്ന് തടഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കണമെന്ന കാര്യം ശരിയാണെങ്കിലും ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് […]Read More

ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം

നിയമസഭാ തെര‍ഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ ഇന്ന് അറിയാം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്കു മുൻപിലെത്തും. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് അറിയുന്നത്. സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരവും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് നേതാക്കൾ നൽകുന്ന വിവരം. ഇവിടെ സാധ്യതാ പട്ടികയിലുള്ള കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിജയൻ തോമസ് മത്സരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വി മുരളീധരൻ മത്സരിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയിൽ മുരളീധരന്റെ […]Read More

35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന് കെ സുരേന്ദ്രന്‍

35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലും ബിജെപി ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരിയില്‍ തങ്ങള്‍ക്ക് സീറ്റൊന്നും ഇല്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചെങ്കില്‍ കേരളത്തിലും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ശക്തനായ നേതാവ് വന്നോട്ടെയെന്നും […]Read More

നേമത്ത് സ്ഥാനാർഥി പ്രഖ്യാപനം എതിരാളി ആരെന്ന് അറിഞ്ഞതിനു ശേഷം:ബിജെപി

നേമം മണ്ഡലത്തിൽ എതിരാളികളാരെന്ന് അറിഞ്ഞു മതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന ധാരണയിൽ ബിജെപി. വട്ടിയൂർകാവിലും നേമത്തും കോൺഗ്രസ് പ്രമുഖ സ്ഥാനാർത്ഥികളെ നിർത്തുന്നുവെന്ന വാർത്തകൾ സജീവമാണ്. ഇതോടെയാണ് ഇവിടങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പതുക്കെ മതിയെന്ന പാർട്ടി തീരുമാനം.വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മത്സരത്തിനുണ്ടാകുമെന്നാണ്. തൃശൂരിൽ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.നേമം വട്ടിയൂര്‍കാവ് കഴക്കൂട്ടം കോന്നി മഞ്ചേശ്വരം തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ സ്ഥാനാര്‍ത്ഥി നിർണയം ഏറെ കരുതലോടെയെ ഉണ്ടാവുകയുള്ളു എന്നാണ് […]Read More

സിനിമാ തിരക്കുണ്ട് മത്സരിക്കാന്‍ ഇല്ലെന്ന് സുരേഷ് ഗോപി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരരംഗത്തില്ലെന്ന് പറഞ്ഞെങ്കിലും ഉറപ്പായും മത്സരിക്കണമെന്നാണ് ബിജെപി സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്നത്. മത്സരിക്കുന്നെങ്കില്‍ താന്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കും എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. എന്നാല്‍ ബിജെപിക്ക് വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലമാണ് ഗുരവായൂര്‍.ഗുരുവായൂരില്‍ ബിജെപിക്ക് ഇതുവരെ മുപ്പതിനായിരം വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ തീരുമാനം കേന്ദ്ര- സംസ്ഥാന നേതൃത്വത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.Read More

കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി

കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കെഎസ് ചിത്രയും ഇ ശ്രീധരനും ആണ് കേരളത്തിന്റെ പ്രതീകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പ് ഓഫീസികളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.Read More