• September 28, 2021

മഞ്ജു വാര്യർ ബോളിവുഡിലേയ്‌ക്ക്

മഞ്ജു വാര്യർ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പം നടത്തിയ ‘ദി പ്രീസ്റ്റ്’ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മഞ്ജുവിനോട് ചിത്രത്തിനെ പറ്റി ചോദിച്ചുവെങ്കിലും മഞ്ജു ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു.ഇപ്പോളിതാ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രത്തിൽ മാധവനായിരിക്കും നായകനായി എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു. അമേരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്‍റെ […]Read More

‘എംഎസ് ധോണി’ യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത

സുശാന്ത് സിംങിനൊപ്പം ‘എംഎസ് ധോണി’ യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ വസതിയിലാണ് സന്ദീപിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കു മുന്‍പ് ഫേസ്ബുക്കില്‍ 10മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ താരം ഇട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.അന്തരിച്ച ബോളിവുഡ് താരം സുശാന്തിന്റെ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് സന്ദീപും ശ്രദ്ധിക്കപ്പെടുന്നത്. സുശാന്തിന്റെ സുഹൃത്തായാണ് സന്ദീപ് ഇതില്‍ അഭിനയിച്ചിരുന്നത്.Read More

ബോളിവുഡില്‍ ചുവട് വെയ്ക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്

മകള്‍ പ്രാര്‍ത്ഥനക്ക് പിന്നാലെ ബോളിവുഡിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്. പാട്ട് പാടിയാണ് പ്രാര്‍ത്ഥന ബോളിവുഡില്‍ കയറിയെതങ്കില്‍ നടിയായിട്ടാണ് പൂര്‍ണ്ണിമയുടെ അരങ്ങേറ്റം. കോബാള്‍ട്ട് ബ്ലൂ എന്നാണ് പൂര്‍ണിമ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര്. സച്ചിന്‍ കുന്ദല്‍ക്കര്‍ ആണ് സിനിമയുടെ സംവിധാനം. ഹിന്ദി- ഇംഗ്ലീഷ് സിനിമയാണ് കോബാള്‍ട്ട് ബ്ലൂ. സച്ചിന്‍ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന മറാത്തി നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. പ്രതീക് ബബ്ബര്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് […]Read More

‘അര്‍ണബ് ദി ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ ; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് രാം

അടുത്തിടെ രാം ഗോപാൽ വർമ്മ നടത്തിയ പുതിയ സിനിമയുടെ പേരു തന്നെ വലിയ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെ കുറിച്ച് ഒരുക്കുന്ന സിനിമയ്ക്ക് രാം ഗോപാല്‍ വര്‍മ്മ നൽകിയ പേര് വലിയ ശ്രദ്ധ നേടിയിരുന്നു. ‘അര്‍ണബ് ദി ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ. അര്‍ണബിന്‍റെ ഒമ്പത് മണി ചര്‍ച്ചക്ക് കൃത്യം ഒമ്പത് മിനുറ്റ് മുമ്പാണ് സംവിധായകൻ തൻ്റെ പുതിയ […]Read More

പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി സെയ്ഫും കരീനയും

ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്നു. പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്ന കാര്യം താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- താരങ്ങളുടെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. 2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. ഇടയ്ക്ക് കരീന കരിയറിൽ നിന്നും ബ്രേക്ക് എടുത്തിരുന്നുവെങ്കിലും പിന്നീട് വീണ്ടും സജീവമായി. ആമിർഖാന്റെ നായികയായി ലാൽ സിങ് ഛദ്ദയാണ് […]Read More

ബോളിവുഡ് താരം സഞ്ജയ് ദത്തിനു ശ്വാസകോശ അര്‍ബുദം; വിദഗ്ധ ചികിത്സയ്ക്കായി യു.എസിലേക്ക്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. വിദഗ്‌ധ ചികിത്സയ്ക്കായി കുടുംബം ഉടന്‍ യുഎസിലേക്ക് തിരിക്കുമെന്നാണ് സൂചന.സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതെന്നാണ് വിവരം. “ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും […]Read More

ഗുഞ്ചന്‍ സക്‌സേന നെറ്റ്ഫ്ലിക്സില്‍ ഇന്നെത്തും

നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന്‍ സക്‌സേന:ദി കാര്‍ഗില്‍ ഗേള്‍. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് മൂലം തീയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രം ഇന്ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇന്ത്യന്‍ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, പോരാട്ടത്തിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് […]Read More

മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം; മഹേഷ് ഭട്ട്, ഉർവശി

മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിൽ ബോളിവുഡിലെ പ്രമുഖർക്ക് നോട്ടിസ്. പ്രശസ്ത സംവിധായകനും നടി ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ട്, നടിമാരായ ഉർവശി റുത്തേല, ഇഷ ഗുപ്ത, മൗനി റോയ്, ടിവി താരം പ്രിൻസ് നരൂല എന്നിവർക്കാണ് വനിതാ കമ്മീഷൻ നോട്ടിസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഐഎംജി വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി. ഈ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖർക്ക് എതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ […]Read More

റിയ ചക്രവര്‍ത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദില്‍ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. റിയയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. റിയ സുശാന്തിനെ സാമ്ബത്തികമായും മാനസികമായും ചൂഷണം […]Read More

‘ഹെലന്‍’ ബോളിവുഡിലേക്ക്;

അന്ന ബെന്‍ ചിത്രം ‘ഹെലന്‍’ ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തമിഴ്. കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഹെലന്റെ ഹിന്ദി റീമേക്ക് അവകാശം നിര്‍മ്മാതാവ് ബോണി കപൂര്‍ വാങ്ങിയതായി പിങ്ക്‌വില്ല റിപ്പോര്‍ട്ടു ചെയ്തു. ജാന്‍വി കപൂര്‍ ആകും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ആവുക. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ‘ധടക്’ […]Read More