• June 24, 2021

ബ്രെക്‌സിറ്റ്; ബ്രിട്ടന്‍ പടിയിറങ്ങി

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പിരിഞ്ഞു. ഇതോടെ നാല്‍പ്പത്തിയേഴുവര്‍ഷത്തെ ബന്ധത്തിനാണ് അവസാനമായിരിക്കുന്നത്. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ച 4.30) വിടപറയല്‍. മൂന്നരവര്‍ഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങള്‍ക്കും ഇതോടെ അവസാനമായി. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്‍സിഷന്‍ പിരീഡ്) കൂടിയുണ്ട്. ഡിസംബര്‍ 31-നാണ് ബ്രിട്ടന്‍ പൂര്‍ണ അര്‍ഥത്തില്‍ യൂണിയനില്‍നിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും. […]Read More

കൗണ്ട്ഡൗണ്‍ തുടങ്ങി; ഇന്ന് ബ്രിട്ടന്‌റെ അവസാന ദിനം

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ ഇന്ന് പടിയിറങ്ങും. രാത്രി 11ന് 47 വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താകും. പിന്നെ 11 മാസം ബ്രെക്സിറ്റ് പരിവര്‍ത്തന കാലം. ബ്രിട്ടന്‍ പുറത്താകുന്നതോടെ ഇയു അംഗങ്ങളുടെ എണ്ണം 27 ആകും. 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ബ്രിട്ടന്റെ 73 പേര്‍ ഇനിയുണ്ടാകില്ല. 11 മാസത്തെ പരിവര്‍ത്തനകാലത്തിനിടെ ഇനി ബ്രിട്ടന്‍ ഇയുവുമായി വ്യാപാര കരാറിലെത്തണം. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. […]Read More

യൂറോപ്യന്‍ പാര്‍ലമെന്റ് യാത്രാമൊഴി ചൊല്ലി; ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ണമായി

ബ്രെക്‌സിറ്റ് ബില്ലിന് യൂറോപ്യന്‍ പാര്‍ലമെന്‌റില്‍ അംഗീകാരം. 751 അംഗ പാര്‍ലമെന്റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്‌ന് പിറകെ ചേംബര്‍, പരമ്പരാഗത സ്‌കോട്ടിഷ് ഗാനമായ ‘ഓള്‍ഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ട് ബ്രിട്ടനു വിടച്ചൊല്ലി. ഉടമ്പടി വ്യവസ്ഥകള്‍ക്കു പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയതോടെ ബ്രെക്‌സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഈ മാസം […]Read More

എലിസബത്ത് രാജ്ഞി അംഗീകരിച്ചു; ബ്രെക്‌സിറ്റ് നിയമമായി

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്. ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു, നാം ബ്രെക്സിറ്റിന്റെ ഫിനിഷിങ് ലൈന്‍ ഒരിക്കലും കടക്കില്ലെന്ന്. പക്ഷെ നാം അത് സാധിച്ചിരിക്കുന്നു- ബില്‍ നിയമമായതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്സിറ്റ് […]Read More

ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കാന്‍ ബോറിസ്; പുതിയ കരാറിന് പാര്‍ലമെന്‌റിന്‌റെ അനുമതി

ബോറിസ് ജോണ്‍ അധികാരത്തിലെത്തി നാളുകള്‍ക്കുള്ളില്‍ ബ്രെക്‌സിറ്റ് വാഗ്ദാനം നടപ്പിലാകുന്നു. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി നല്‍കി ബില്ലിന് അനുകൂലമായി 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. ഇതോടെ ബ്രിട്ടന്‍ മൂന്നുവര്‍ഷമായി നേരിടുന്ന ബ്രെക്‌സിറ്റ് കുരുക്കിനാണ് പരിഹാരമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം നേടിയാണ് ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നത്. ഇതോടെയാണ് ബ്രെക്‌സിറ്റ് കടമ്പ എളുപ്പം കടക്കാനായത്. ജനപ്രതിനിധിസഭയില്‍ കരാര്‍ പാസായതോടെ ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വോട്ടിനിടും. തുടര്‍ന്നാവും ബില്‍ […]Read More

ബ്രെക്‌സിറ്റ് നടപടികള്‍ ഉടന്‍; ബോറിസ് ജോണ്‍സണ്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വന്‍ വിജയത്തിന് ശേഷം ബോറിസ് ജോണ്‍സണ്‍ പറയുന്നു ബ്രെക്സിറ്റ് എത്രയും വേഗം നടപ്പിലാകും. ബ്രെക്സിറ്റിനും ആരോഗ്യമേഖലയിലെ വികസനത്തിനുമാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍. ജനുവരി 31ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് നീക്കം. ഇതിനുള്ള നടപടികള്‍ ക്രിസ്മസിന് മുമ്പ് തന്നെ ആരംഭിക്കും. ഭരണഘടനാ രീതിയില്‍ തന്നെ സ്പീക്കറുമായി സംസാരിച്ച ശേഷമായിരിക്കും നടപടികളുമായി മുന്നോട്ടുപോവുകയെന്ന് ബോറിസ് ജോണ്‍സണുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. […]Read More

ബ്രെക്സിറ്റ് എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളുടെ വിശ്വാസ്യത നേടും : ബോറിസ് ജോണ്‍സണ്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 109 പുതിയ കണ്‍സര്‍വേറ്റീവ് നിയമവിദ്ഗ്ധരെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്തു. ബ്രെക്സിറ്റ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന ആരോഗ്യ സേവനത്തിനുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും ,തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വച്ച പ്രതിജ്ഞകളെ നിറവേറ്റുമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയ ശേഷം, യൂറോപ്യന്‍ യൂണിയനുമായുള്ള പിന്‍വലിക്കല്‍ കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം വേഗത്തിലാക്കാനും ആരോഗ്യം, വിദ്യാഭ്യാസം, പോലീസ് എന്നിവയിലേക്ക് സേവനങ്ങളിലേക്ക് കൂടുതല്‍ പണം മാറ്റി വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . താന്‍ […]Read More

ഇത്തവണയെങ്കിലും വാഗ്ദാനം നിറവേറ്റുമോ ??

വ്യക്തമായ ഭൂരിപക്ഷത്തോടെ ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. ബ്രിട്ടനെ സംബന്ധിച്ചെടുത്തോളം തിരഞ്ഞെടുപ്പ് ഫലം അതിപ്രധാന്യപ്പെട്ടതാണ്. മൂന്നു വര്‍ഷമായി മൂന്നു പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നിട്ടും ബ്രെക്‌സിറ്റ് എന്ന നടപടി മാത്രം മുന്നോട്ടു കൊണ്ടു പോകാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വീണ്ടും അധികാരത്തില്‍ വന്നാല്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കൊണ്ടു വരാമെന്നായിരുന്നു ബോറിസ് ജോണ്‍സണിൻ്റെ വാഗ്ദാനം. ആ വാഗ്ദാനത്തിൻ്റെ ആത്മവിശ്വാസത്തിലായിരിക്കണം നാലരക്കോടി ജനങ്ങളും ഒരേ സ്വരത്തില്‍ കണ്‍സര്‍വേറ്റീവിനെ വിജയിപ്പിച്ചത്.ബ്രിട്ടൻ്റെ ചരിത്രമെടുത്താല്‍ അറിയാം […]Read More

കൊടും തണുപ്പിലും പോളിങ്ങ് ബൂത്തിലെത്തി ബ്രിട്ടന്‍

ബ്രെക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന പൊതുതിരഞ്ഞെടുപ്പിലാണ് ബ്രിട്ടന്‍ വിധിയെഴുതിയത്. രാത്രി 10 (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30) വരെയായിരുന്നു വോട്ടെടുപ്പു സമയം. വോട്ടെടുപ്പു കഴിഞ്ഞ ഉടന്‍ എണ്ണിത്തുടങ്ങി. 4 വര്‍ഷത്തിനിടയിലെ മൂന്നാം പൊതുതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിയിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഡിസംബറിലെ തണുപ്പില്‍ ഇവിടെ വോട്ടെടുപ്പു നടക്കുന്നത്. ജനപ്രതിനിധി സഭയിലെ 650 സീറ്റുകളിലേക്കായി 3,322 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ബ്രെക്‌സിറ്റ് കരാറിന് നിശ്ചിത […]Read More

ബ്രിട്ടനില്‍ നടക്കുന്നതെന്ത്

ലോകം മുഴുവന്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത് ബ്രിട്ടനിലേക്കാണ്. ബ്രിട്ടിഷ് പാര്‍ലമെന്റ് ജനസഭയ്ക്ക് 5 വര്‍ഷം സുസ്ഥിരകാലാവധി നിശ്ചയിച്ചുള്ള ഭരണഘടനാഭേദഗതി പാസാക്കിയത് 2011ലാണ്. ഇതുപ്രകാരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മേയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയായിരിക്കണം വോട്ടെടുപ്പ്. ഈ നിയമമനുസരിച്ചുള്ള ആദ്യ വോട്ടെടുപ്പ് 2015 മേയ് 7നു നടന്നു. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് 5 വര്‍ഷം തികച്ചില്ലെന്നു മാത്രമല്ല, 2 ഇടക്കാല തിരഞ്ഞെടുപ്പു വരികയും ചെയ്തു. സഭയിലെ 66% എംപിമാരും അനുകൂലമായി വോട്ട് ചെയ്താല്‍ ഇടക്കാല തിരഞ്ഞെടുപ്പ് ആകാമെന്ന നിയമപ്രകാരമാണ് രണ്ടു തിരഞ്ഞെടുപ്പും 2015ല്‍ […]Read More