• September 28, 2021

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന പ്രമേയം പാസ്സാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ ജനസംഖ്യാ പട്ടികക്കെതിരെയും തെലങ്കാന നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കി. ഇതോടെ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഏഴാമത് സംസ്ഥാനമായി തെലങ്കാന മാറി. നേരത്തെ കേരളം, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളുടെ ആശങ്ക പരിഗണിച്ച്‌ പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യണമെന്നും ഏതെങ്കിലും മതത്തെക്കുറിച്ചോ വിദേശ രാജ്യത്തെക്കുറിച്ചോ ഉള്ള പരാമര്‍ശം […]Read More

സിഎഎ വിരുദ്ധ നാടകം: രാജ്യദ്രോഹം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി

കര്‍ണാടകത്തിലെ വിദ്യാലയത്തില്‍ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. രാജ്യദ്രോഹം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബിദറിലെ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. നാടകം അവതരിപ്പിച്ച ബിദറിലെ ഷഹീന്‍ പ്രൈമറി സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്നാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പറയുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒന്നും നാടകത്തില്‍ ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും […]Read More

പൗരത്വ നിയമം ചോദ്യം ചെയ്ത ഹര്‍ജികള്‍ ശബരിമല ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി

പൗരത്വ നിയമം ചോദ്യം ചെയ്ത ഹര്‍ജികള്‍ ശബരിമല വിശാലബെഞ്ച് വാദത്തിന് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി നിശ്ചയിക്കണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രതികരണം. വിഷയം ഹോളി അവധിക്ക് ശേഷം ശ്രദ്ധയില്‍പെടുത്താന്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികളില്‍ രണ്ട് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയെ അറിയിച്ചു. മാര്‍ച്ച് പതിനാറ് മുതലാണ് ശബരിമല ഹര്‍ജികളില്‍ വിശാലബെഞ്ച് വാദം കേള്‍ക്കുന്നത്. ഹോളി […]Read More

സിഎഎക്കെതിരെ യുഎന്‍ സുപ്രീംകോടതിയില്‍

പൗരത്വ നിയമഭേദഗതി(സിഎഎ)ക്കെതിരെ ആഗോളതലത്തിലുണ്ടായിരുന്ന പ്രതിഷേധത്തിന്‌റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍. നിയമഭേദഗതിക്കെതിരായ സുപ്രീം കോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍ യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെ ഹര്‍ജി നല്‍കി. കേസില്‍ കൂടുതല്‍ വിവരം ഹാജരാക്കാനുള്ള മൂന്നാം കക്ഷി (അമിക്കസ്‌ക്യൂറി) ആകാന്‍ താല്പര്യമുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. സിഎഎ അടിസ്ഥാനപരമായി വിവേചനപരമാണെന്ന് യുഎന്‍ ഹൈകമ്മീഷന്‍ മുമ്പ് വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ സുപ്രീം കോടതിയെ യുഎന്‍ ഏജന്‍സി സമീപിക്കുന്നത് ചരിത്രത്തില്‍ ആദ്യം.Read More

മുസ്ലിംകള്‍ ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ഹിന്ദുവാകാം, ഇല്ലെങ്കില്‍ ബ്രാഹ്മണരും ദളിതരുമായിരിക്കും: മഹുവ മൊയ്ത്ര

ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായി തുടരുന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. മുസ്ലിംകള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന ‘ഹിന്ദു’ അപ്രത്യക്ഷമാകുമെന്നും ഹിന്ദുക്കള്‍ക്ക് പകരം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമായിരിക്കുമെന്ന് മഹുവ ട്വിറ്ററില്‍ കുറിച്ചു. ‘ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്’- മഹുവ ട്വീറ്റ് ചെയ്തു. ഡല്‍ഹി കലാപത്തിനിടെ കേന്ദ്ര സര്‍ക്കാരിനെ മഹുവ രൂക്ഷമായി […]Read More

ഡല്‍ഹിയില്‍ സ്ഥിതി ഗതികള്‍ ശാന്തമാകുന്നു

കലാപ ബാധിത മേഖലയായ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ഗതികള്‍ ശാന്തമായി തുടരുന്നു. അര്‍ധ സൈന്യത്തെ വിന്യസിച്ചിട്ടുള്ള ഇവിടേക്ക് ഇതിനകം നിരവധി കുടുംബങ്ങളാണ് ഇന്നലെ മടങ്ങി എത്തിയത്. ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര നഷ്ടപരിഹാര തുകയുടെ വിതരണം ആരംഭിക്കും. അതേസമയം ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ പ്രതിചേര്‍ത്ത ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനെ കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥിതിഗതികള്‍ പൂര്‍ണമായും പൂര്‍വ സ്ഥിതിയിലായിട്ടില്ലെങ്കിലും വളരെ വേഗം സാധാരണ നിലയിലേക്ക് […]Read More

പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. പ്രതിഷേധിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്‍കി. ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇഫ്തേഖര്‍ ഷൈഖ് എന്നയാളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ടി.വി. നലാവഡെ, […]Read More

പൗരത്വനിയമ ഭേദഗതിക്കെതിരെ പുതുച്ചേരി പ്രമേയം പാസാക്കി

പൗരത്വനിയമ ഭേദഗതിക്കെതിരെ പുതുച്ചേരി നിയമസഭയും പ്രമേയം പാസാക്കി. നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന പൂര്‍ണ പദവിയില്ലാത്ത ആദ്യ സംസ്ഥാനമാണു പുതുച്ചേരി. കേരളം, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി വി.നാരായണസ്വാമിയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എന്‍ആര്‍ കോണ്‍ഗ്രസ്, അണ്ണാഡിഎംകെ അംഗങ്ങള്‍ വിട്ടു നിന്നു. ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രമേയത്തിനെതിരെ ബിജെപി നേരത്തെ തന്നെ […]Read More

ജെ.എന്‍.യു വിഷയത്തില്‍ മനസ്സു മാറ്റാനാകില്ല; കരുത്തയായി ദീപിക

രാജ്യമെങ്ങും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം കത്തിജ്വലിച്ചപ്പോള്‍, ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അരങ്ങേറിയപ്പോള്‍, സ്റ്റാര്‍ വാല്യു നോക്കാതെ അവര്‍ക്കടുത്തേക്ക്, തെരുവിലേക്കിറങ്ങി ചെന്നയാളാണ് ദീപിക പദുക്കോണ്‍. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു അത്. തുടര്‍ന്ന് ദീപികയ്ക്കെതിരേയും സിനിമയ്ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്. ഇപ്പോള്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. ജെ.എന്‍.യു സന്ദര്‍ശനത്തെ തുടര്‍ന്ന് ഐ.എം.ഡി. ബി യില്‍ ദീപികയുടെ സിനിമയ്ക്ക് പത്തില്‍ 4.6 ആണ് റേറ്റിങ് വന്നിരിക്കുന്നത്. അതെക്കുറിച്ച് […]Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം; സ്‌കൂള്‍ അടച്ചുപൂട്ടി

പൗരത്വ നിയമത്തിനും ദേശീയ പൗര രജിസ്റ്ററിനും എതിരെ വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടകയിലെ ബീദറിലെ സ്‌കൂളിനെതിരെ കേസ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഷഹീന്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ നീലേഷ് രക്ഷ്യാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ കേസെടുത്തു. എബിവിപിയുടെ നേതൃത്വത്തില്‍ സ്‌കൂളിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. ഞായറാഴ്ചയാണ് നാടകം അരങ്ങേറിയത്. പിന്നീട് ഈ നാടകത്തിന്റെ വീഡിയോ […]Read More