• June 24, 2021

പൗരത്വ ഭേദഗതി നിയമം :വിഞ്ജാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്താകമാനും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ,പിറകോട്ട് പോകാ൯ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങള്‍. മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെയാണ് നിര്‍ണായക നീക്കം കേന്ദ്രത്തിന്റെ […]Read More

ആസാദിനെ വിട്ടയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ജോര്‍ബാഗില്‍ വെച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.കൈകള്‍ കെട്ടി വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമണം നടത്തിയെന്ന് പോലീസ് ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദ് പരിസരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ആസാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസാദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അന്ന് പൊലീസിനെ വെട്ടിച്ച് വീടുകളുടെ […]Read More

ജനങ്ങള്‍ക്കിടയില്‍ യുവ രാവണായി ചന്ദ്രശേഖര്‍ ആസാദ്.

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ വന്‍ ജന പ്രതിഷേധം. വിലക്ക് ലംഘിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഒരു യുവാവിനൊപ്പം ജനം ഒരുമിക്കുന്ന കാഴ്ച്ചക്കാണ് ജമാ മസ്ജിദ് ഇന്നലെ സാക്ഷ്യം വഹിച്ചത്.ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധം നടക്കാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതെല്ലാം മറികടന്നാണ് ആസാദ് ആള്‍ക്കൂട്ടത്തിലെത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങിയതോടെ […]Read More

ബംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച ബംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര പോലീസ് അറസ്റ്റില്‍. ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഉയര്‍ത്തിപിടിച്ച് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു. മാധ്യമങ്ങളോടും പ്രതിഷേധക്കാരോടുമായി സംസാരിക്കവേ രാമചന്ദ്ര ഗൂഹയെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.പ്രതിഷേധ സ്ഥലത്ത് നിന്ന് മുപ്പതോളം പേരെ പോലീസ് ബലം പ്രയോഗിച്ച് ബസിലേക്ക് കയറ്റുന്നതായും ദൃശ്യങ്ങളുണ്ട്.പ്രതിഷേധ മുന്നറയിപ്പിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധിച്ചം സംഘടിപ്പിച്ചതിനാണ് […]Read More

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കി

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി പ്രമുഖ ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍.രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും അസ്വസ്ഥതയുണ്ടാക്കുകയാണ്. ഈ അവസരത്തില്‍ രാജ്യത്തിൻ്റെ ഏതെങ്കിലും ഒരു പുരസ്‌കാരം തൻ്റെ കൗയ്യില്‍ വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യ വ്യവസ്ഥ ആകെ തകിടെ മറിഞ്ഞിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ നിലവില്‍ ഒരു സംവിധാനവും രാജ്യത്തില്ല. ഇങ്ങിനൊരു സാഹചര്യം ഞെട്ടിക്കുന്നുവെന്നും മുജ്തബ ഹുസൈന്‍ വ്യക്തമാക്കി.Read More

തുടര്‍ക്കഥയാവുന്ന ഇന്റര്‍നെറ്റ് വിലക്കുകള്‍

ഇന്ത്യയില്‍ തുടര്‍ക്കഥയാവുന്ന ഇന്റര്‍നെറ്റ് വിലക്കുകള്‍. ഈ വര്‍ഷം മാത്രം രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയത് 93 തവണയെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 365 തവണയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പകുതിയും കശ്മീരിലാണ്.2016 മുതലാണ് ഇന്റര്‍നെറ്റ് വിലക്കുകളുടെ എണ്ണം വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 8 സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലും ഒരു തവണയെങ്കിലും ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ വിലക്ക് ഏര്‍പ്പെടുത്താത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് […]Read More

പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ല് നടപ്പാക്കുന്ന കാര്യത്തില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നെന്നും പിന്നോട്ടു പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാരിന്‌റെ ഉറച്ച തീരുമാനമാണ്.’അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടികളുണ്ടായിരിക്കുന്നത്. അല്ലാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒന്നും പൗരത്വ ഭേദഗതി നിയമത്തിലില്ല. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. തലസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പൊലീസിന് […]Read More

കാണികള്‍ക്ക് പ്രവേശനമില്ല ,ഐ.എസ്.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഐ.എസ്.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐ.എസ്.എല്ലില്‍ സീസണിലെ നാല്‍പതാം മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തിനുള്ളില്‍ നടക്കുക. ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കളി നടക്കുന്ന ഗുവാഹത്തി അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാണ്. കാണികളുടെ സുരക്ഷ കണക്കിലെടുത്ത് ഗുവാഹത്തി ഭരണകൂടത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് ഈ തീരുമാനം. കഴിഞ്ഞ ആഴ്ച്ചയില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഐ.എസ്.എല്‍ മത്സരം അക്രമസാധ്യത പരിഗണിച്ച് മാറ്റിവെച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് […]Read More

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റില്‍

പൗരത്വ ഭേദഗതി ബിലിനെതിരെ നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ച് പ്രകടനം നടത്തിയതിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റില്‍. കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ വാസു അടക്കമുള്ള അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഹര്‍ത്താലില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നു ചൂണ്ടിക്കാട്ടി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തന്‍പാറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും വനിതാ പൊലീസ് […]Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുല്‍ഖര്‍ സല്‍മാനും രംഗത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുല്‍ഖര്‍ സല്‍മാനും രംഗത്ത്. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.‘ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും എന്ന തലക്കെട്ടോടുകൂടി ഇന്ത്യയുടെ ഭൂപടത്തിൻ്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റിട്ടിരിക്കുന്നത്.ദുല്‍ഖറിൻ്റെ വാക്കുകളിങ്ങനെയാണ്‘മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാ മേഖലയില്‍ നിന്നു നിരവധി […]Read More