• September 28, 2021

ആന്റീബോഡികളെ പ്രതിരോധിയ്ക്കാന്‍ വൈറസ് നിരന്തര രുപമാറ്റം വരുത്തുന്നതായി ഗവേഷകര്‍

കൊവിഡിനെതിരെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റീബോഡികളെ പ്രതിരോധിയ്ക്കാന്‍ വൈറസ് നിരന്തര രുപമാറ്റം വരുത്തുന്നതായി ഗവേഷകര്‍. ഇന്ത്യയില്‍ മാത്രം കൊവിഡ് 19 വൈറസിന്റെ 19 വകഭേദങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. 133 രാജ്യങ്ങളില്‍നിന്നുമുള്ള 2,40,0000 വൈറസ് ജിനോമുകള്‍ പരിശോധിച്ചതില്‍ 86 വകഭേദങ്ങളെയാണ് കണ്ടെത്തിയത്. ഇവയില്‍ 19 എണ്ണം ഇന്ത്യയിലാണ്. സിഎസ്‌ഐആര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്, കര്‍ണൂല്‍ മെഡിക്കല്‍ കോളേജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആന്റിബോഡികളെ പ്രതിരോധിയ്ക്കാന്‍ ശേഷിയുള്ള വൈറസുകളാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. വാക്‌സിന്‍ ഫലപ്രദമാകുമോ […]Read More

ചൈനയില്‍ നിന്നുള്ള യെല്ലോ ഡസ്റ്റ് കൊറോണ വൈറസ് വാഹകര്‍; ജാഗ്രതാ നിര്‍ദേശം നല്‍കി

ചൈനയില്‍ നിന്നുള്ള യെല്ലോ ഡസ്റ്റ് കൊറോണ വൈറസ് വാഹകരാണെന്ന് ഉത്തര കൊറിയ. യെല്ലോ ഡസ്റ്റിനെ നേരിടാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നുമാണ് നിര്‍ദേശം. പൊടിക്കാറ്റ് സൂക്ഷ്മജീവികളെ വഹിച്ചേക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്. പുറത്തുപോകേണ്ടി വരുന്നവര്‍ വ്യക്തിശുചിത്വം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു. ലോകമാകെ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ യെല്ലോ ഡസ്റ്റിനെതിരെ മുന്‍കരുതല്‍ വേണമെന്ന് പാര്‍ട്ടി പത്രം റോഡോങ് സിന്‍മന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 1900 കിലോമീറ്റര്‍ അകലെയുള്ള ചൈനയിലെ ഗോബി മരുഭൂമിയില്‍ […]Read More

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട എല്ലാവരും ഇനി മുതല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതിയെന്നും മറ്റുള്ളവര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മുന്‍കരുതലെടുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. സമ്പര്‍ക്കപ്പട്ടികയെ രണ്ടായി തിരിച്ച് ക്വാറന്റീന്‍ നടപ്പാക്കാനാണ് പുതിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. രോഗിയുമായി ഒരു മീറ്ററിനുള്ളില്‍ 15 മിനിറ്റില്‍ കൂടുതല്‍ ഇടപെട്ടവരും രോഗിയെ സ്പര്‍ശിച്ചവരും രോഗിയുടെ വീട്ടില്‍ താമസിച്ചവരും ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടും. മാസ്‌ക്ക് ഉപയോഗിക്കാതെയും കൈകള്‍ സാനിറ്റൈസ് ചെയ്യാതെയും രോഗിയുടെ വസ്ത്രങ്ങള്‍ […]Read More

പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി

നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്.  നേരത്തേ ചില യുറോപ്യൻ രാജ്യങ്ങളില്‍ D614G എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിലുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.  മലേഷ്യൻ  ആരോഗ്യവകുപ്പ് മേധാവി നൂര്‍ ഹിഷാം അബ്ദുള്ള സമൂഹമാധ്യമങ്ങളിലൂടെ ഈ വാർത്ത സ്ഥീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ 3 എണ്ണത്തിലാണ് പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലേഷ്യയിലെ ഇന്ത്യൻ വംശജനായ ഒരു റെസ്റ്റോറന്റ് […]Read More

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, തിരുവല്ല സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വെഞ്ഞാറമ്മൂട് സ്വദേശി ബഷീര്‍, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മാത്യു എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നു.Read More

കൊറോണ വന്നാ കൊയപണ്ടാവും’ താരമായി വീണ്ടും ഫായിസ്

‘ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല്ല’ എന്ന വാക്കുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന മുഹമ്മദ് ഫായിസ് കോവിഡ് ബോധവല്‍ക്കരണത്തിനും മുന്‍നിരയിലുണ്ട്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടത് എങ്ങനെയെന്നും, മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും പറയുന്നു ഫായിസ്. ‘പെരുന്നാള്‍ ഒക്കെയാണ് എല്ലാരും പുറത്തിറങ്ങുമ്പോള്‍ മാസ്‌കിടണം. കൊറോണ വന്നാ കൊയപണ്ടാവും’- എന്നാണ് ഫായിസ് പറയുന്നത്. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക പേജിലാണ് ഫായിസിന്റെ കൊറോണ ബോധവത്ക്കരണ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്തെ ഇസ്സത്ത് സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫായിസ്.Read More

രാജ്യത്ത് കൊവിഡ് മരണം 33,000 കടന്നു

രാജ്യത്ത് കൊവിഡ് മരണം 33,000 കടന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 33,425 ആയി. ആകെ പോസിറ്റീവ് കേസുകൾ 1,483,156 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 496,988 ആയി. പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് രാജ്യത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 47,703 പോസിറ്റീവ് കേസുകളും 654 മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളുടെ 62.61 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ […]Read More

രാജ്യത്ത് കൊവിഡ് മരണം 28,000 കടന്നു

രാജ്യത്ത് കൊവിഡ് മരണം 28,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം പിന്നിട്ടു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം വൻവർധന റിപ്പോർട്ട് ചെയ്ത ശേഷമാണ് പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടായത്. ആരോഗ്യമന്ത്രാലയം ഒടുവിലായി പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 62.53 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ്. ആകെ പോസിറ്റീവ് കേസുകൾ […]Read More

സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചു

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി ട്രഷറി അടച്ചു. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിലെ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21-ാം വാര്‍ഡിലും മലപ്പുറം ജില്ലാ ഭരണകൂടം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് തിരൂരങ്ങാടി നഗരസഭാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് കൊവിഡ് രോഗം ബാധിച്ച പശ്ചാത്തലത്തില്‍ നഗരസഭ ഓഫീസും അടച്ചു. അതേസമയം, കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കല്ലായില്‍ […]Read More

കൊറോണ വായുവിലൂടെ പകരും; ഡബ്ല്യുഎച്ച്ഒ മാനദണ്ഡം മാറ്റണമെന്ന് ശാസ്ത്രജ്ഞര്‍

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതു പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നാണ് ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേക്കുറിച്ചു ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചിട്ടില്ല. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. […]Read More