• July 28, 2021

നടി ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു

നടി ദിവ്യ ഭട്‌നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കേയാണ് മരണം. 34 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ദിവ്യയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. രക്തസമ്മര്‍ദവും കൂടി. ഒപ്പം ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒരു കോമഡി പരിപാടിയുടെ ഷൂട്ടിങിനിടെയാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 28ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.Read More

കോവിഡ് മരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പ്

കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത […]Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.Read More

എറണാകുളത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി

എറണാകുളം ജില്ലയില്‍ 3 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍, ചെല്ലാനം സ്വദേശിനി ആഗ്‌നസ് ഹെര്‍മന്‍, കോയിപ്പുറം സ്വദേശി പാത്തുമ്മ എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷീല പീറ്റര്‍, പാത്തുമ്മ എന്നിവരുടെ മരണം. ചെല്ലാനം സ്വദേശിനി ആഗ്‌നസ് ഹെര്‍മന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളതില്‍ ഏഴ് കൊവിഡ് മരണമാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.Read More

കോവിഡ് മരണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്. രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വീണ്ടും ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 80,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 64.5 ലക്ഷവും കടന്നു. ഒമ്പതര ലക്ഷത്തില്‍ താഴെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മാര്‍ച്ച് 13 നാണ് രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ടുചെയ്തത്. 125 ദിവസത്തിന് ശേഷം ജൂലൈ 16 ന് കോവിഡ് മരണം […]Read More

പത്തനംതിട്ട ജില്ലയില്‍ മൂന്ന് കൊവിഡ് മരണം

പത്തനംതിട്ട ജില്ലയില്‍ മൂന്ന് കൊവിഡ് മരണം കൂടി. അടൂര്‍ സ്വദേശിനി മണി, ഓതറ സ്വദേശിനി ആനെറ്റ് കുര്യാക്കോസ്, എഴുമറ്റൂര്‍ സ്വദേശിനി ആരതി അമ്മ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി കൊവിഡ് ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്.Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇതുവരെ നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് കൊവിഡ് ബാധിച്ച് മരിച്ചു. 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായിരുന്നു. ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ ആണ് കാസർഗോഡ് കൊവിഡ് ബാധിച്ച് മരിച്ചത്. 22 വയസായിരുന്നു. രക്താർബുദത്തെ തുടർന്ന് മുനവർ റഹ്മാൻ രണ്ട് വർഷമായി ചികിത്സയിലായിരുന്നു. പത്തനംതിട്ട ചുരുളിക്കോട് സ്വദേശിനി സരസമ്മ കോട്ടയം മെഡിക്കൽ കോളജ് […]Read More

ഇന്ന് 75,760 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 33 ലക്ഷം കടന്നു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്ത ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണം 60,472 ലെത്തി. നിലവിൽ 7,25,991 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ആകെ രോഗമുക്തരുടെ എണ്ണം 25 ലക്ഷം കടന്നു.Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് മരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ആലിക്കോയയാണ് മരിച്ചത്. 66 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. മലപ്പുറം കോഡൂർ സ്വദേശിയായ കോയക്കുട്ടിയും (65) മരിച്ചു. ഇയാള്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. Read Also : മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം മലപ്പുറത്ത് നേരത്തെ മറ്റൊരാളും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. രണ്ടത്താണി സ്വദേശി മൂസയാണ് മരിച്ചത്. 72 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ […]Read More

രാജ്യത്ത് 32 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 3,234,474 ആയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 209-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകൾ 31 ലക്ഷം കടന്നത്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഈ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് […]Read More