• October 23, 2021

കൊവിഡ്:പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യം

കോഴിക്കോട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. 28 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണ സ്‌കൂളുകളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താനായിട്ടില്ല. അതിനാല്‍ ഇത്തവണ പ്രായോഗിക പരീക്ഷ അപ്രസക്തമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം.Read More

എറണാകുളത്ത് കൊവിഡ് നിയന്ത്രണം ശക്തമാക്കി പൊലീസ്

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിൽ മാത്രം പിഴയടച്ചത് 8000 പേരാണ്. 232 പേർക്കെതിരെ പകർച്ചാവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. ആലുവ റൂറൽ മേഖലയിൽ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 110 പേർക്കെതിരെ കേസെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. 21 പേരിൽ ഒരാൾക്ക് കൊവിഡ് ബാധ എന്ന നിലയിൽ സ്ഥിതിയെന്നാണ് റിപ്പോർട്ടുകൾ. ജില്ലയിലെ ജനസംഖ്യയുടെ […]Read More

കോവിഡ് നിയന്ത്രണം: സംസ്ഥാനത്ത് പിടിച്ചെടുത്തത് 11വാഹനങ്ങള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 503 പേര്‍ക്കെതിരെ കേസെടുത്തു. ഇലെ അറസ്റ്റിലായത് 176 പേരാണ്. 11 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2394 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.Read More

കൊവിഡ് ബാധ: പാക്കിസ്ഥാനില്‍ കടുവകുട്ടികള്‍ ചത്തു

പാക്കിസ്ഥാനില്‍ കൊവിഡ് ബാധിച്ച് കടുവകുട്ടികള്‍ ചത്തു. ലാഹോര്‍ മൃഗശാലയിലെ വെള്ള കടുവകുട്ടികളാണ് ചത്തത്. സാധരണയായി പൂച്ചകളെ ബാധിക്കുന്ന പാന്‍ല്യൂകോപെനിയ വൈറസ് ബാധിച്ചാണ് കടുവക്കുട്ടികള്‍ ചത്തതെന്നായിരുന്നു മൃഗശാല അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ കടുവക്കുട്ടികളുടെ ശ്വാസകോശത്തിന് കാര്യമായ തകരാര്‍ കണ്ടെത്തി.കൊവിഡ് ബാധിച്ചതാണ് രണ്ടു കടുവകുട്ടികളുടെ ജീവനെടുത്തതെന്ന് മൃഗശാല ഡെപ്യൂട്ടി ഡയറക്ടര്‍ കിരണ്‍ സലീം പറഞ്ഞു. ഇതേത്തുടര്‍ന്ന് മൃഗശാലയിലുള്ള എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തുകയും ഇതില്‍ കടുവക്കുട്ടികളെ നോക്കിയിരുന്ന ഒരാള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.Read More

കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ ഇന്ത്യ വിജയം കൈവരിച്ചതായും ഇന്ത്യ ഇക്കാര്യത്തില്‍ വലിയ മാതൃകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.Read More

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്തു ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]Read More

സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് പിന്‍വലിച്ചു: അതിർത്തികൾ ഇന്ന് തുറക്കും

അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ സാനിധ്യത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് പിന്‍വലിച്ചു. സൗദിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിയ്ക്കും. സൗദി സമയം പതിനൊന്നുമണി മുതലാണ് യാത്രാ വിലക്ക് നീങ്ങുന്നത്. അതേസമയം അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും സൗദി പിന്‍വലിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയില്‍ എത്താനാകില്ല. യുഎഇയില്‍ എത്തി അവിടെ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ എത്താനാകു. വിമാന സര്‍വീസുകള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സൗദിയിലേയ്ക്ക് പോകുന്നതിനായി […]Read More

പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു. പത്തിലധികം പൊലീസുകാര്‍ക്കും മെസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കുള്ള ഭക്ഷണം നിലയ്ക്കലുള്ള മെസില്‍ നിന്ന് നല്‍കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം നടക്കുന്നത്. അതേസമയം, തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കി.Read More

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടു

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടു. കെട്ടിയിട്ട കടങ്ങോട് സ്വദേശിയായ വയോധികക്ക് കട്ടിലില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 18 ാം തിയതി വയോധികക്കും ഇവരുടെ മകന്റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു. രക്തസമ്മര്‍ദം ഉണ്ടായതിനെത്തുടര്‍ന്ന് വയോധികയെ രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ മകന്റെ ഭാര്യയെ ഇവരോടൊപ്പം മാറ്റാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ […]Read More

കോവിഡ് പ്രതിരോധം: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയില്‍ 0.4 ശതമാനവും […]Read More