• October 23, 2021

ആശങ്കയിലാക്കി കണ്ണൂരിൽ ഡെങ്കിപ്പനി

കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. ജില്ലയിൽ പത്തൊൻപത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.Read More

ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം: ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് ദേശിയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വേനല്‍ മഴ വ്യാപകമാകുന്നതിനാല്‍ ഡെങ്കിപരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നത് തടയാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഈഡിസ് കൊതുകുകള്‍ ശുദ്ധ ജലത്തിലാണ് മുട്ടയിടുന്നത്. വീട്, ദീര്‍ഘകാലം അടഞ്ഞു കിടക്കുന്നഓഫീസുകള്‍, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസ്‌റ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ചന്തകള്‍, ആക്രിക്കടകള്‍, ഫാക്ടറികള്‍, മറ്റ് […]Read More

കൊല്ലത്ത് എലിപ്പനിയും ഡെങ്കിപ്പനിയും

കൊല്ലം ജില്ലയില്‍ ഭീഷണി ഉയര്‍ത്തി എലിപ്പനിയും ഡെങ്കിപ്പനിയും. കൊവിഡ് രോഗബാധയ്ക്കിടെ പകര്‍ച്ചാവ്യാധികള്‍ പിടിപ്പെടുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജില്ലയുടെ മലയോര മേഖലയില്‍ എലിപ്പനി സ്ഥിരീകരിച്ചു. കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനിയും പടരുകയാണ്. പത്തനാപുരത്ത് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേര്‍ക്കും പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നലയില്‍ ഒരാള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ശക്തമായ പനിയും ശരീര വേദനയുമായി പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മണ്ണും മലിന ജലവുമായുള്ള സമ്പര്‍ക്കമാവാം രോഗകാരണമെന്ന് പത്തനാപുരം […]Read More

കൊറോണയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തവും ,ഡെങ്കിപ്പനിയും

കൊറോണ വൈറസിന് പിന്നാലെ മഞ്ഞപിത്തവും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളില്‍ പത്തിലധികം ആളുകള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 40 ഓളം പേര്‍ ലക്ഷണങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. അതേസമയം കൊതുക് പരത്തുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.Read More

ഡെങ്കിപ്പനി ഭീതിയില്‍ പാലക്കാട്

പാലക്കാട് ജില്ലയില്‍ 9 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കും ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്കുമാണ് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തിയത്. ഒരാള്‍ക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. രോഗം പടരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊതുക് ഉറവിട നശീകരണം, മരുന്ന് തളിക്കല്‍ എന്നിവയും നടത്തി. ലോക്ക്ഡൗണായതിനാല്‍ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും, വേനല്‍ മഴയില്‍ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകള്‍ പെരുകുന്നതിന് […]Read More