• October 23, 2021

തിരഞ്ഞെടുപ്പ്: ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെസര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര […]Read More

പോസ്റ്റല്‍ വോട്ടില്‍ ആശങ്ക: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

പോസ്റ്റല്‍ വോട്ടില്‍ ആശങ്കയുണ്ടെന്ന് കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. സീല്‍ ചെയ്ത ബാലറ്റ് ബോക്സുകള്‍ ഉപയോഗിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം തപാല്‍ വോട്ട് 10 ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.80നു മുകളില്‍ പ്രായം ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കുമാണ് തപാല്‍ വോട്ട് ഉള്ളത്.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടതു അനുഭാവികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നു നോക്കി എതിരാണെന്ന് കണ്ടാല്‍ നശിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പറയുന്നു. ഇത്തവണയും ഇത് […]Read More

തെരഞ്ഞെടുപ്പ്: അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കും

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് തീരുമാനം.അനധികൃതമായി മദ്യം, മയക്കുമരുന്ന്, പണം എന്നിവ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ജില്ലയിലെത്തുന്നത് തടയാന്‍ തമിഴ്‌നാട് എക്‌സൈസ്, പോലീസ് വകുപ്പുകളുമായി സഹകരിച്ച് ജോയിന്റ് പട്രോളിംഗ് നടത്തും. സ്പിരിറ്റ് കടത്തുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിംഗ് കാര്യക്ഷമമാക്കും. കൂടുതല്‍ സേനയെ വിന്യസിച്ച് ചെക്ക്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടു സംസ്ഥാനങ്ങളുടെയും എക്‌സൈസ് വകുപ്പുകളുടെ സഹകരണം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക യോഗം എക്‌സൈസ് കമ്മീഷണറേറ്റില്‍ ചേര്‍ന്നു.Read More

അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. തോമസ് ഐസക്, ഇ.പി ജയരാജന്‍, ജി സുധാകരന്‍, എ.കെ ബാലന്‍, സി. രവീന്ദ്ര നാഥ്, എന്നിവര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് അറിയുന്നത്. രണ്ടു തവണ മത്സരിച്ചു കഴിഞ്ഞവര്‍ ഇനി മത്സരിക്കേണ്ടെന്ന നിയമം എം.എല്‍.എമാര്‍ക്കും ബാധകമായതിനാല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന എ.പ്രദീപ് കുമാറിനും റാന്നിയില്‍ രാജു എബ്രാഹാമിനും സീറ്റില്ല.Read More

കൊവിഡ് ബാധിതര്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം

തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതല്‍ കണ്ടെത്തുന്ന വോട്ടര്‍മാരെ മാറ്റി നിര്‍ത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതല്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും.Read More

കാരാട്ട് ഫൈസല്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് ഫൈസലിന് വിജയം. 15ആം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.Read More

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 90 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 58 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കോര്‍പറേഷനില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് മുന്നില്‍.ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് ആണ് മുന്നില്‍. 367 ഇടത്താണ് മുന്നേറ്റം. 323 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 28 ഇടത്ത് എന്‍ഡിഎയും 57 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.Read More

മൂന്നാം ഘട്ടത്തില്‍ നിശബ്ദ പ്രചാരണത്തില്‍ മുന്നണികള്‍

മൂന്നാംഘട്ട തെരഞ്ഞെടുപ്പിലെ നിശ്ബ്ദ പ്രചാരണത്തിലാണ് മുന്നണികള്‍. വാശിയേറിയ മത്സരം നടക്കുന്ന കോഴിക്കോടും മലപ്പുറത്തും അതിരാവിലെ തന്നെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങി. ജില്ലകളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണവും നടന്നു. പരസ്യ പ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലെത്തുമ്പോള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ പരമാവധി വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ് പല സ്ഥാനാര്‍ത്ഥികളും. പ്രചാരണ ബോര്‍ഡുകളുമായി പ്രകടനം നടത്തി ഇപ്പോഴും പ്രചാരണത്തില്‍ മേല്‍ക്കോയ്മ നേടാനും മുന്നണികള്‍ ശ്രമിക്കുന്നുണ്ട്. ജില്ലയില്‍ ആകെ 19,875 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 304 സെന്‍സിറ്റീവ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 84 ബൂത്തുകള്‍ […]Read More

കണ്ണൂര്‍ പ്രതീക്ഷയില്‍ എല്‍ഡിഎഫ്, ഇടതുതട്ടകത്തില്‍ വിള്ളല്‍ വീഴുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

കണ്ണൂര്‍ ഇടതുപക്ഷത്തോട് അനൂഭാവം പുലര്‍ത്തിപോരുന്ന ജില്ലയാണ്. ഇത്തവണയും അത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ആകെയുളള 1166 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 756ഉം പിടിച്ചെടുത്തായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇടത് പക്ഷത്തിന്റെ തോരോട്ടം. മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും എട്ട് നഗരസഭകളില്‍ അഞ്ചിടത്തും ജില്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് വിജയം കുറിച്ചു. കോര്‍പറേഷനിലാവട്ടെ അധികാരത്തോളമെത്തിയ മുന്നേറ്റവും എല്‍.ഡി.എഫ് നടത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെയും എല്‍.ജെ.ഡിയുടെയും വരവ് ഇത്തവണ എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളും മുന്നണിക്കുളളിലെ […]Read More

സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂല തരംഗമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് യുദ്ധക്കളത്തില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂല തരംഗമാണുള്ളതെന്നും ചെന്നിത്തല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലുകളാകും തെരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും നടത്തുന്ന ഏകാധിപത്യ ഭരണത്തിനെതിരായി കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കും എന്നതാണ് യു.ഡി.എഫ് വിലയിരുത്തലെന്നും ചെന്നിത്തല വ്യക്തമാക്കി.Read More