• September 28, 2021

സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും സൗദി അറേബ്യയും

ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ സൗദിയുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സൗദി സൈന്യങ്ങള്‍ സംയുക്ത അഭ്യാസ പ്രകടനം നടത്താനൊരുങ്ങുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും.Read More

രാജ്യത്ത് ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് 1,65,714 പേർ

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ഇന്നലെ എടുത്തത് 1,65,714 പേരാണ്. ഡല്‍ഹിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച 52 പേര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തു എന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണെന്നാണ് അധികൃതരുടെ നിഗമനം. വാക്സിന്‍ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാര്‍ഗറ്റ്. എന്നാല്‍ 1,65,714 പേരാണ് ഇന്നലെ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ […]Read More

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.Read More

രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷത്തിലേയ്ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 36,604 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോട് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 43,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 501 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,38,122 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം […]Read More

ഇന്ത്യയ്ക്ക് പരാജയം: പരമ്പര ഓസ്‌ട്രേലിയയ്ക്ക്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയ ഉയര്‍ത്തി 390 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നെത്തിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുക്കന്‍ മാത്രാണ് സാധിച്ചത്. 51 റണ്‍സിന്റെ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിയ്ക്കുകയായിരുന്നു. 143 റണ്‍സാണ് ഡേവിഡ് വാര്‍ണടും ആരോണ്‍ ഫിഞ്ചും ചേര്‍ന്നുള്ള ഓപ്പണിങ്ക് കൂട്ടുകെട്ട് ഓസ്‌ട്രേലിയയ്ക്ക് സമ്മാനിച്ചത്.Read More

24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 92 ലക്ഷത്തിലേയ്ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 37,975 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തോട് അടുക്കുകയാണ്. 91,77,841. പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 42,314 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.480 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,34,218 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 86ലക്ഷം കടന്നു […]Read More

സംസ്ഥാനങ്ങളിലെ കൊവിഡ് അവലോകനം: മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ച് പ്രധാനമന്ത്രി

സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ രാവിലെ പത്തുമണിയോടെയാണ് യോഗം ചേരുക. രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അടുത്ത ജൂലൈയോടെ 50 കോടി വരെ കോവിഡ് വാക്സിന്‍ ഡോസ് ശേഖരിയ്ക്കും എന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു.Read More

24 മണിക്കൂറിനിടെ 46,232 പേർക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതർ 91 ലക്ഷത്തിലേയ്ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 46,232 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തോട് അടുക്കുന്നു. 90,50,598 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 49,715 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.Read More

രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ 30,548 പേർക്ക് രോഗബാധ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 30,548 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷത്തോട് അടുക്കുകയാണ്. 88,45,127 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 43,851 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 82,49,579 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 82 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്.Read More

ഇന്ത്യ-ചൈന സേന പിന്മാറ്റത്തിന് ധാരണ; ഒരാഴ്ചയ്ക്കകം അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കും

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് സൈനിക പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. മൂന്ന് ഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റം നടത്തുക. ഒരാഴ്ചയ്ക്കകം അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കാനുള്ള രൂപ രേഖ തയാറാക്കി. നവംബര്‍ ആറിന് ചുഷുലില്‍ നടന്ന എട്ടാം കോര്‍പ്സ് കമാന്‍ഡര്‍ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാപിന്‍മാറ്റത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ധാരണയിലെത്തിയത്. ഇതനുസരിച്ച് ഈ വര്‍ഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തില്‍ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്‍നിരയില്‍ നിന്ന് […]Read More