• June 15, 2021

ഇന്ത്യന്‍ പൗരത്വത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്ന് അപേക്ഷകള്‍ ; വാര്‍ത്ത ശരിവെച്ച്

ഇന്ത്യന്‍ പൗരത്വത്തിന് മൂന്ന് അപേക്ഷകള്‍ ലഭിച്ചതായി കണ്ണൂര്‍ ജില്ല കളക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ജനുവരി 23 ന് കണ്ണൂര്‍ കളക്ട്രേറ്റിലെ തപാല്‍ വിഭാഗത്തിലാണ് അപേക്ഷകള്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, പുല്ലൂക്കര, കതിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേരാണ് അപേക്ഷ നല്‍കിയത്. അപേക്ഷകരില്‍ രണ്ടു പേരുടെ പിതാവിന് ഇന്ത്യന്‍ പൗരത്വവും മാതാവിന് പാക് പൗരത്വവുമാണ്. മുന്‍പ് പാക് പൗരയായിരുന്ന ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച വ്യക്തിയുടെ മകനാണ് മറ്റൊരു അപേക്ഷകന്‍. ഇവരുടെ പിതാവ് ഇന്ത്യന്‍ പൗരനാണ്. […]Read More