• June 15, 2021

പാര്‍ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ഥിവ് പട്ടേല്‍ . ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 2002ലാണ് പാര്‍ഥിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവുമോടെയാണ് പാർഥിവ് 2002ല്‍ അരങ്ങേറ്റം കുറിച്ചത്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹന്നസ് ബര്‍ഗിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.Read More

നല്ലോണം കലക്കി ഒരു ഗ്ലാസൂടെ തരട്ടെ മോനെ; വൈറലായി സഞ്ജു സാംസണിന്റെ ടിക്‌ടോക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ ടിക്‌ടോക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായത്. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്തഭിനയിച്ചിരിക്കുന്നത്. ടിക്‌ടോക്കിലെ ജനകീയമായ ഒരു രംഗമാണിത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തോല്‍പ്പിക്കാന്‍ ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുന്ന രംഗമുണ്ട്. ഇതിനിടെ നടി മീന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം ഒരു ഗ്ലാസുമായെത്തി മകന് […]Read More

കുബ്ലെയുടെ പത്ത് വിക്കറ്റ് നേട്ടത്തിനിന്ന് ഇരുപത്തിയൊന്നാം വാര്‍ഷികം

അനില്‍ കുബ്ലെയുടെ പത്ത് വിക്കറ്റ് നേട്ടത്തിന് ഇന്ന് 21ാം വര്‍ഷികം. ഒരു ഇന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തുക എന്ന അപൂര്‍വ റെക്കോഡ് അനില്‍ കുംബ്ലെ സ്വന്തമാക്കിയിട്ട് ഇന്ന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. 1999 ഫെബ്രുവരി ഏഴിനായിരുന്നു കുബ്ലെ പാകിസ്താന്‍ ഇന്നിങ്സിലെ പത്ത് ബാറ്റ്സ്മാന്‍മാരെയും പുറത്താക്കിയത്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം വേദിയായ മത്സരം ഇന്ത്യ 212 റണ്‍സിന് ജയിക്കുകയും ചെയ്തു. ടെസ്റ്റില്‍ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബൗളറായിരുന്നു കുംബ്ലെ. 1956 ല്‍ […]Read More