• June 15, 2021

വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതി; ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട്

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയോടും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. വിവാദത്തിനിടെ പാര്‍ട്ടിയ്ക്കുള്ളില്‍ വി. മുരളീധര വിരുദ്ധപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. യു.എ.ഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതലസമ്മേളനത്തില്‍ പി.ആര്‍ ഏജന്‍സി മാനേജരായിരുന്ന സ്മിത മേനോന്‍ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെന്ന് നേരത്തെ തന്നെ വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നല്‍കിയിരുന്നു.Read More

സൗദിയില്‍ കൊവിഡ് മരണസംഖ്യ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

സൗദിയില്‍ കൊവിഡ് മരണസംഖ്യ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി. മെയ് 8 വരെയുള്ള ഇന്ത്യന്‍ എംബസി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 31 ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്ന് രാവിലെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളില്‍ നിന്നു ആറ് പേര്‍ വീതവും ബീഹാര്‍, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും മരിച്ചു. മക്കയില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് […]Read More

കൊവിഡ് 19: സൗദി അറേബ്യയില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സേവനങ്ങള്‍ നിര്‍ത്തിവച്ചു

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സേവനങ്ങള്‍ നിര്‍ത്തിവച്ചു. അതേസമയം, അടിയന്തിര അപേക്ഷകള്‍ക്കായി ചില കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, ദമാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍, റിയാദിലെ ബത്ഹ, ജിദ്ദ ഹെയ്ല്‍ സ്ട്രീറ്റ്, തഹ്ലിയ സ്ട്രീറ്റ് ജിദ്ദ, താബൂക്, അബ്ബ, യാന്‍ബു എന്നിവിടങ്ങളിലുള്ള പാസ്പോര്‍ട്ട്, വിസ സര്‍വീസ് കേന്ദ്രങ്ങളാണ് താത്കാലികമായി ഇന്ത്യന്‍ എംബസി അടച്ചത്. പാസ്പോര്‍ട്ട് പുതുക്കല്‍, […]Read More