• June 15, 2021

മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം നായകൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ ഫുട്ബാളിന്റെ ഇതിഹാസങ്ങളില്‍ ഒരാളായി വിലയിരുത്തുന്ന ചാപ്മാന്‍ മിഡ്ഫീല്‍ഡ് മാന്ത്രികന്‍ എന്നാണറിയപ്പെട്ടിരുന്നത്.1995 മുതല്‍ 2001 വരെ ചാപ്മാന്‍ ഇന്ത്യക്കായി ബൂട്ടുകെട്ടി. ടാറ്റ ഫുട്ബാള്‍ അക്കാദമിയിലൂടെ കാല്‍പന്ത് മൈതാനത്ത് അരങ്ങേറിയ ചാപ്മാന്‍ ഈസ്റ്റ്ബംഗാള്‍, ജെ.സിടി, എഫ്.സി കൊച്ചിന്‍ തുടങ്ങിയ ക്ലാബുകള്‍ക്കായും കളത്തിലിറങ്ങി. അന്ന് ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും […]Read More