• June 15, 2021

ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് അന്തരിച്ചു

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ച​ണ്ഡീ​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മൂന്ന് തവണ സ്വർണം നേടിയിട്ടുള്ള താരമാണ് ബ​ല്‍​ബീ​ര്‍ സിം​ഗ്. കൂടാതെ ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി ഫൈ​ന​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​രം എന്ന ബഹുമതി കൂടിയുണ്ട് അദ്ദേഹത്തിന്. 1952 ഹെ​ൽ​സി​ങ്കി ഒ​ളിമ്പിക്സി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രായ മത്സരത്തിൽ അഞ്ച് ഗോളുകൾ അടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ബ​ല്‍​ബീ​ര്‍ സിംഗായിരുന്നു. അന്ന് ഇന്ത്യ 6-1നായിരുന്നു […]Read More

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് ആശുപത്രിയില്‍

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിലാണ് സിംഗിനെ പ്രവേശിപ്പിച്ചത്. ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍ സിംഗിന്റെ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു. 1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും, 1952 ല്‍ ഹെല്‍സിങ്കിയിലും, 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഇന്ത്യ നെതര്‍ലണ്ടിനെതിരെ 6-1 ന് സ്വര്‍ണം കൊയ്തപ്പോള്‍ അഞ്ച് ഗോളും ബല്‍ബീര്‍ സിംഗിന്റെ വകയായിരുന്നു. […]Read More