• June 15, 2021

രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടണം: ഐഎംഎ

രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ ഗൗരവമുള്ളതാണെന്നും പ്രവാസികളെ ലക്ഷണങ്ങളില്ലെങ്കിലും വീട്ടില്‍ അയയ്ക്കരുതെന്നും ഐഎംഎ വ്യക്തമാക്കി. കോവിഡ് പരിശോധന സ്വകാര്യ മേഖലയിലും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമുള്ള ഭാവി നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു.Read More

കേരളത്തെ പ്രശംസിച്ച് ഐഎംഎ

കൊവിഡ് 19 പശ്ചാത്തലത്തില്‍ സമൂഹവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൂടുതല്‍ സാമ്പിള്‍ പരിശോധനകള്‍ നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കണം. സംസ്ഥാനം പൂര്‍ണമായി അടച്ചിടണം. സ്വകാര്യ ആശുപത്രികളിലും വീടുകളിലും ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഐഎംഎ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്‌റ് ഡോ.എബ്രഹാം വര്‍ഗീസ് പറഞ്ഞു. ഒ.പി സംവിധാനം നിര്‍ത്തി അത്യാഹിത വിഭാഗങ്ങളിലൂടെയുള്ള സൗകര്യം മാത്രമാക്കണം. ഫോണ്‍, വാട്‌സാപ് വഴിയുള്ള വിദഗ്‌ധോപദേശം പ്രോത്സാഹിപ്പിക്കും. ഇതിനായി ഐഎംഎ ആപ് തയ്യാറാക്കും. ഐഎംഎ […]Read More

ട്രാൻസ് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം ; പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ്-നസ്രിയ ഒരുമിച്ച അഭിനയിച്ച ചിത്രമാണ് ട്രാന്‍സ്. വേറിട്ട ആശയം അവതരിപ്പിച്ച് കെെയടി നേടിയ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. റെസ്പിരഡോണ്‍ എന്ന മരുന്നിനെ അശാസ്ത്രീയമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചെന്നും ,  മനോരോഗ ചികിത്സയെ തെറ്റായി ചിത്രീകരിച്ചുവെന്നുമാണ് ഐ.എം.എയുടെ പരാതി. സ്കീസോഫ്രീനിയ രോഗികള്‍ക്ക് നല്‍കുന്ന റെസ്പിരഡോണ്‍ എന്ന മരുന്നിന്‍റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന രീതിയില്‍ ചിത്രത്തിലുളള സംഭാഷണങ്ങളാണ് പരാതിക്ക് ആധാരം. മരുന്നിനേയും ചികിത്സാരീതികളെയുംകുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന […]Read More